സൗദിയില്‍ വാക്സിന്‍ കുത്തിവെപ്പ് അപ്പോയിന്റ്‌മെന്റുകള്‍ തല്‍ക്ഷണം, മുന്‍ഗണനാക്രമത്തില്‍ പെട്ട എല്ലാവര്‍ക്കും വാക്സിന്‍ നല്‍കി.

author-image
ഗള്‍ഫ് ഡസ്ക്
New Update

റിയാദ് : വാക്സിന്‍ കുത്തിവെപ്പിനായി  ഇതുവരെ ലഭ്യമായ അപ്പോയിന്റ്‌മെന്റുകള്‍ അനുസരിച്ച് വാക്‌സിന്‍ ബുക്കിംഗ് തല്‍ക്ഷണം സാധ്യമാകുന്നതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്‌സിന്‍ യജ്ഞം വ്യാപകമാക്കിയിട്ടുണ്ട്. 'സിഹതീ' ആപ്പില്‍ പ്രവേശിച്ച് തൊട്ടടുത്ത വാക്‌സിന്‍ സെന്റര്‍ വഴി വാക്‌സിന്‍ സ്വീകരിക്കുന്നതിന് ബുക്കിംഗ് നടത്താന്‍ സാധിക്കും.

Advertisment

publive-image

മുന്‍ഗണനാക്രമം അനുസരിച്ച വിഭാഗങ്ങളില്‍ പെട്ട, രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കി കഴിഞ്ഞിട്ടുണ്ട്. ഇതോടെ അടുത്ത വിഭാഗങ്ങളുടെ വാക്‌സിന്‍ വിതരണത്തിന് അവസരമായി. സ്വകാര്യ, സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ രാജ്യത്തെ എല്ലാ പ്രവിശ്യകളിലും കൂടുതല്‍ വാക്‌സിന്‍ സെന്ററുകള്‍ തുറക്കാന്‍ ശ്രമിച്ചുവരികയാണ്.

വാക്‌സിന്‍ ലഭിക്കാന്‍ എല്ലാവരും രജിസ്റ്റര്‍ ചെയ്യണം. വാക്‌സിനുകള്‍ സുരക്ഷിതവും, രോഗബാധയും സങ്കീര്‍ണതകളും തടയാന്‍ ഫലപ്രദവുമാണെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. കുത്തിവെപ്പ് കേന്ദ്രങ്ങളില്‍ എത്തിയാല്‍ മുപ്പത് മിനിറ്റിനുള്ളില്‍ വാക്സിന്‍ എടുത്തു മടങ്ങാന്‍ സാധിക്കുന്നുണ്ട്.

Advertisment