Advertisment

മധ്യപ്രദേശിൽ രണ്ട് ദിവസത്തെ മെഗാ വാക്സിനേഷൻ കാംപയിനില്‍ നല്‍കിയത്‌ 40 ലക്ഷത്തിലധികം കോവിഡ് വാക്സിൻ ഡോസുകൾ  

New Update

മധ്യപ്രദേശ് : ആഗസ്റ്റ് 25, 26 തീയതികളിൽ നടന്ന മഹാ അഭിയാൻ -2 എന്ന രണ്ട് ദിവസത്തെ മെഗാ വാക്സിനേഷൻ ക്യാമ്പയിനിൽ മധ്യപ്രദേശ് 40 ലക്ഷത്തിലധികം ആളുകൾക്ക് വാക്സിനേഷൻ നൽകിയതായി റിപ്പോര്‍ട്ട്‌.

Advertisment

publive-image

മധ്യപ്രദേശിലെ മെഗാ കോവിഡ് -19 വാക്സിനേഷൻ ഡ്രൈവിന്റെ ആദ്യ ദിവസം, ബുധനാഴ്ച മൊത്തം 24,20,374 ലക്ഷം വാക്സിൻ ഡോസുകൾ നൽകിയപ്പോൾ, രണ്ടാം ദിവസം 16,49,751 പേർക്ക് വാക്സിൻ നൽകിയതായി സംസ്ഥാന സർക്കാർ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

കോവിഡ് -19 പാൻഡെമിക്കിനെ ഫലപ്രദമായി നിയന്ത്രിക്കുന്നതിന്, സംസ്ഥാന സർക്കാർ വാക്സിനേഷൻ മഹാ അഭിയാൻ നടത്തി. നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്കും ചെറിയ വാസസ്ഥലങ്ങളിലേക്കും വാക്‌സിൻ എത്തിക്കുക എന്ന സന്ദേശം വിവിധ മാധ്യമങ്ങളിലൂടെ എത്തിച്ചേർന്നുവെന്നും അതിനാൽ ആളുകൾക്ക് വാക്‌സിൻ പ്രാപ്യമാകുമെന്നും പ്രസ്താവനയിൽ പറയുന്നു.

vaccine
Advertisment