തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്‌ടോബര്‍ മാസം മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി) ആണ് അടുത്ത മാസം മുതല്‍ നല്‍കിത്തുടങ്ങുന്നത്.
ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയ, മെനിന്‍ജൈറ്റിസ് എന്നിവയില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് ഈ വാക്‌സിന്‍ സംരക്ഷണം നല്‍കും. 1.5 മാസം, 3.5 മാസം, 9 മാസം എന്നീ പ്രായത്തിലായി മൂന്നു ഡോസ് വാക്‌സിനാണ് കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത്.
ഈ വാക്‌സിനേഷനായി മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വിദഗ്ധ പരിശീലന പരിപാടി സംഘടിപ്പിച്ച് വരികയാണ്. പരിശീലനം പൂര്‍ത്തിയായാലുടന്‍ തന്നെ സംസ്ഥാനത്ത് വാക്‌സിനേഷന്‍ ആരംഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
സ്‌ട്രെപ്‌റ്റോ കോക്കസ് ന്യുമോണിയ അഥവാ ന്യൂമോ കോക്കസ് എന്ന രോഗാണു പരത്തുന്ന ഒരുകൂട്ടം രോഗങ്ങളെയാണ് ന്യൂമോകോക്കല്‍ രോഗം എന്ന് വിളിക്കുന്നത്. ഈ രോഗാണു ശരീരത്തിന്റെ പല ഭാഗങ്ങളിലായി വ്യാപിച്ച് പല തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാക്കാം.
ഗുരുതരമായ ശ്വാസകോശ അണുബാധയുടെ ഒരു രൂപമാണ് ന്യൂമോകോക്കല്‍ ന്യൂമോണിയ. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണത്തിനുള്ള ഒരു പ്രധാന കാരണം ന്യൂമോകോക്കല്‍ ന്യുമോണിയ ആണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മാത്രമല്ല ഈ രോഗബാധ കുടുംബത്തിന് വലിയ സാമ്പത്തിക ബാദ്ധ്യതയും ഉണ്ടാക്കും.
ചുമ, കഫക്കെട്ട്, ശ്വാസം എടുക്കാന്‍ പ്രയാസം, പനി ശ്വാസംമുട്ടല്‍, നെഞ്ചുവേദന എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. കുട്ടികള്‍ക്ക് അസുഖം കൂടുതലാണെങ്കില്‍ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ട് വന്നേക്കാം. ഒപ്പം ഹൃദയാഘാതമുണ്ടാകാനോ അബോധാവസ്ഥയിലേക്ക് പോകാനോ മരണമടയാനോ സാധ്യതയുണ്ട്.
കുട്ടികളില്‍ ഗുരുതരമായി ന്യൂമോണിയ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണമായ ന്യുമോകോക്കല്‍ ന്യുമോണിയയില്‍ നിന്നും പ്രതിരോധിക്കുവാനുള്ള ഫലപ്രദമായ മാര്‍ഗമാണ് ഈ വാക്‌സിനെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി രാജ്യത്ത് പിസിവി വാക്‌സിനേഷന്‍ സൗജന്യമാണ്.
പിസിവി ഒരു സുരക്ഷിത വാക്‌സിനാണ്. ഏതൊരു വാക്‌സിന്‍ എടുത്തതിനുശേഷവും ഉണ്ടാകുന്നതുപോലെ കുഞ്ഞിന് ചെറിയ പനി, കുത്തിവയ്പ്പ് എടുത്ത ഭാഗത്ത് ചുവപ്പ് നിറം എന്നിവ ഉണ്ടായേക്കാം.
പിസിവി നല്‍കുന്നതിനൊപ്പം കുഞ്ഞിന് ആ പ്രായത്തില്‍ നല്‍കേണ്ട മറ്റു വാക്‌സിനുകളും നല്‍കുന്നതാണ്. ഒരേസമയം വിവിധ വാക്‌സിനുകള്‍ നല്‍കുന്നത് കുഞ്ഞിന് തികച്ചും സുരക്ഷിതവും ഫലപ്രദവുമാണ്.
സ്ത്രീകളിൽ സ്തനങ്ങളിൽ വേദന ഉണ്ടാകാൻ കാരണങ്ങൾ പലതാണ്. പൊതുവെ ആർത്തവത്തോട് അനുബന്ധിച്ചാണ് പലരിലും ഈ വേദന കൂടുതൽ അനുഭവപ്പെടുന്നതായി കാണുന്നത്. എന്നാൽ, അത് മാത്രമല്ല കാരണം. ആർത്തവം കഴിഞ്ഞിട്ടും സ്തനങ്ങളിൽ ചിലർക്ക് വേദനയുണ്ടാവാറുണ്ട്. സ്തനങ്ങളിലെ വേദനയ്ക്ക് പൊതുവായ രണ്ട് വിഭാഗങ്ങളുണ്ട്: സൈക്ലിക്, നോൺ-സൈക്ലിക് . സൈക്ലിക് സ്തന വേദന കൃത്യമായ ഇടവേളകളിൽ സംഭവിക്കുന്നു. ഇത് ആർത്തവ ചക്രത്തിലുടനീളം സംഭവിക്കുന്ന ഹോർമോൺ മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി മെഡിക്കൽ ന്യൂസ് ടുഡേ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.ആർത്തവചക്രത്തിന്റെ രണ്ടാം പകുതിയിൽ ഈസ്ട്രജന്റെ അളവ് […]
നിങ്ങളുടെ ചർമ്മത്തെ മാത്രമല്ല, ചൂട് തരംഗം നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെയും ബാധിക്കും. പല തരത്തിൽ, അമിതമായ മുടി കൊഴിച്ചിൽ, നരച്ച മുടി, തലയോട്ടിയിലെ ചൊറിച്ചിൽ, വിയർപ്പുള്ള ബാങ്‌സ്, വരണ്ട ഇഴകൾ എന്നിവയുൾപ്പെടെ നിരവധി മുടി പ്രശ്‌നങ്ങൾ വേനൽക്കാലം കൊണ്ടുവരുന്നു. അൾട്രാവയലറ്റ് രശ്മികൾ മുടിക്ക് കേടുവരുത്തും, ഇത് പൊട്ടുന്നതും കഠിനവും വരണ്ടതുമാക്കുന്നു. അത്തരം സമയങ്ങളിൽ, ശക്തമായ മുടിക്ക് ആരോഗ്യകരമായ ശീലങ്ങൾ ഉൾപ്പെടുത്തുന്നതിന് നിങ്ങളുടെ ജീവിതശൈലി മാറ്റേണ്ടതുണ്ട്. മിക്ക ആളുകളും മുടികൊഴിച്ചിൽ അനുഭവിക്കുന്നുണ്ടെങ്കിൽ, അത് സാധാരണയായി പോഷകാഹാരക്കുറവ് മൂലമാണ്. നിങ്ങളുടെ […]
ബെംഗളൂരു: കാമുകന്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതില്‍ കുപിതയായ നഴ്സ് യുവാവിന്‍റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു. 50 ശതമാനം പൊള്ളലേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബൊമ്മസാന്ദ്രയിലെ യാരന്ദഹള്ളിയിൽ താമസിക്കുന്ന 30 കാരനായ വിജയ് കുമാർ എന്നറിയപ്പെടുന്ന വിജയ് ശങ്കർ ഭീമ ശങ്കർ ആര്യക്കാണ് പൊള്ളലേറ്റത്. വിക്ടോറിയ ആശുപത്രിയിലെ പൊള്ളലേറ്റവര്‍ക്കായുള്ള വാര്‍ഡിലാണ് ഇദ്ദേഹം. ചാമരാജ്പേട്ടയിലെ എംഡി ബ്ലോക്കിൽ നിന്നുള്ള ജ്യോതി ദൊഡ്ഡമണിയാണ് പ്രതി. അഫ്സൽപൂർ സ്വദേശിയാണ് ജ്യോതി. ഹനുമന്തനഗറിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് ഇവര്‍. വിജയ് ചാമരാജ്പേട്ടിലെ […]
അനാരോഗ്യകരമായ ഭക്ഷണ തിരഞ്ഞെടുപ്പുകൾ നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ കൂടുതലായി ആധിപത്യം പുലർത്തുന്നതിനാൽ ഉയർന്ന കൊളസ്ട്രോൾ നമ്മുടെ ദ്രുതഗതിയിലുള്ള ജീവിതത്തിൽ ഒരു പ്രധാന ആശങ്കയായി മാറിയിരിക്കുന്നു. ജങ്ക് ഫുഡ് പതിവായി കഴിക്കുന്നത് ഉയർന്ന കൊളസ്ട്രോൾ ഉൾപ്പെടെയുള്ള വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. വിദഗ്ധർ ശുപാർശ ചെയ്യുന്ന ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടർന്ന് നമ്മുടെ ഹൃദയാരോഗ്യത്തിന് മുൻഗണന നൽകേണ്ടത് അത്യാവശ്യമാണ്. ഉയർന്ന കൊളസ്ട്രോൾ അളവ്, പ്രത്യേകിച്ച് ഉയർന്ന എൽഡിഎൽ അല്ലെങ്കിൽ “മോശം” കൊളസ്ട്രോൾ, ഹൃദയാരോഗ്യത്തിന് കാര്യമായ ഭീഷണി ഉയർത്തുകയും ഹൃദയ സംബന്ധമായ […]
നമ്മുടെ ദഹനവ്യവസ്ഥയാണ് ശരീരം അനുദിനം ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനങ്ങളിൽ ഒന്ന്. ദഹനസംബന്ധമായ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ നമ്മുടെ കുടലിൽ നമ്മുടെ ജീവിതശൈലി വലിയ സ്വാധീനം ചെലുത്തുന്നു. വേൾഡ് ഡൈജസ്റ്റീവ് ഹെൽത്ത് ഡേയിൽ, വേൾഡ് ഗ്യാസ്‌ട്രോഎൻട്രോളജി ഓർഗനൈസേഷൻ, ദഹനനാളത്തിന്റെ ഒപ്റ്റിമൽ ഫംഗ്‌ഷനും മൈക്രോബയോമിന്റെ ആരോഗ്യവും പ്രോത്സാഹിപ്പിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണത്തിന്റെ ആവശ്യകതയെ വാദിക്കുന്നു. നമ്മുടെ ദഹനവ്യവസ്ഥയ്ക്ക് അവയവങ്ങളുടെയും പ്രവർത്തനങ്ങളുടെയും ഒരു സങ്കീർണ്ണ ശൃംഖലയുണ്ട്, അത് നമ്മുടെ ക്ഷേമത്തെ കേടുകൂടാതെ സൂക്ഷിക്കുന്നു. ഇവിടെ, ആമാശയത്തിൽ അടങ്ങിയിരിക്കുന്ന നിരവധി എൻസൈമുകൾ ചെറിയ ഘടകങ്ങളായി […]
നമ്മളിൽ അധികം പേരും സാധാരണയായി ഭക്ഷണത്തോടൊപ്പം സലാഡുകൾ ഒരു സൈഡ് ഡിഷായായി ആണ് സാലഡ് ഉൾപ്പെടുത്താറുള്ളത്. ദിവസവും ഒരു ബൗൾ സാലഡ് കഴിക്കുന്നത് ശരീരത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നു. പൊണ്ണത്തടി, പ്രമേഹം, രക്തസമ്മർദം എന്നിവ കുറയ്ക്കാൻ സാലഡ് കഴിക്കുന്നത് ഗുണം ചെയ്യും.അധികം കാലറികൾ ഇല്ലാതെ വയറുനിറയ്ക്കാം എന്നത് സാലഡിന്റെ ഒരു പ്രധാനപ്പെട്ട പ്രത്യേകത എന്ന് പറയുന്നത്. ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം സലാഡുകളിലെ നാരുകൾ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളിന്റെ അളവും നിയന്ത്രിക്കാനും സഹായിക്കും. കക്കിരി, തക്കാളി, ഉള്ളി, […]
കുവൈറ്റ്: കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് ഫഹാഹീൽ ഏരിയ അംഗം പരേതനായ റഫീഖിന്റെ കുടുംബത്തിനുള്ള കുടുംബ ക്ഷേമ പദ്ധതി ആനുകൂല്യം തലക്കുളത്തൂർ പറമ്പത്ത് റഫീഖിന്റെ വസതിയിൽ വെച്ച് അസോസിയേഷൻ പ്രവർത്തകരുടെ സാന്നിധ്യത്തിൽ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ കുടുംബത്തിന് കൈമാറി. പ്രസ്തുതചടങ്ങിൽ തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി പ്രമീള, തലക്കളത്തൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ പ്രജിത, വാർഡ് കൗൺസിലർ അബ്ദുൽ ജലീൽ സി, രാഷ്ട്രീയ സാംസ്കാരിക നേതാക്കളായ റോഷൻ ബാബു, കെ ചന്ദ്രൻ […]
ബെലഗാവി: സാങ്കേതിക തകരാർ മൂലം റെഡ്ബേർഡ് പരിശീലന വിമാനം കർണാടകയിലെ ബെലഗാവിയിലെ ഒരു കൃഷിയിടത്തിൽ അടിയന്തരമായി ഇറക്കി. വിവരമറിഞ്ഞയുടൻ എയർഫോഴ്‌സ് ഉദ്യോഗസ്ഥരും ട്രെയിനിംഗ് സ്‌കൂൾ അധികൃതരും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി. വിമാനത്തിൽ പൈലറ്റും ട്രെയിനി പൈലറ്റും ഉൾപ്പെടെ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഇരുവരെയും നിസാര പരിക്കുകളോടെ എയർഫോഴ്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമാനം ബെലഗാവിയിലെ സാംബ്ര വിമാനത്താവളത്തിൽ നിന്ന് രാവിലെ 9:30 ന് പറന്നുയർന്നു. സാങ്കേതിക തകരാർ നേരിട്ടതിനെത്തുടർന്ന്, ബെലഗാവിയിലെ ഹോന്നിഹാല ഗ്രാമത്തിലെ ഒരു കൃഷിയിടത്തിലേക്ക് ഇറക്കുകയായിരുന്നു. ബെലഗാവിയിലെ ഫ്ലൈറ്റ് […]
കൊച്ചി: വെസ്റ്റേൺ ഡിജിറ്റൽ പുതിയ ഡബ്ല്യുഡി ഗ്രീൻ എസ്എൻ 350 എൻവിഎംഇ എസ്‌എസ്‌ഡി പുറത്തിറക്കി. അത്യാധുനിക സ്റ്റോറേജ് സൊല്യൂഷനാണ് ഉയർന്ന പ്രവർത്തനക്ഷമതയുള്ള ഈ എസ്‌എസ്‌ഡിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് 240 ജിബി, 480 ജിബി, 960 ജിബി, 1ടിബി, 2ടിബി ശേഷിയുള്ള അഞ്ച് ഓപ്‌ഷനുകളുമായാണ് വരുന്നത്. ഈ സ്‌എസ്‌ഡി 3 വർഷത്തെ വാറന്റിയോടെ ലഭ്യമാണ്. 240ജിബിക്ക് 1,839 രൂപയിൽ നിന്ന് ആരംഭിക്കുന്ന വില 2ടിബിക്ക് 12,069 രൂപ വരെ ഉയരുന്നു.