Advertisment

രാജ്യത്ത് കോവിഡ് വാക്സീൻ ബൂസ്റ്റർ ഡോസാണോ അധിക ഡോസാണോ നൽകേണ്ടത്? കേന്ദ്ര തീരുമാനം ലോകാരോഗ്യ സംഘടനയുടെ നിർദേശം ലഭിച്ച ശേഷം

New Update

ഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സീൻ ബൂസ്റ്റർ ഡോസാണോ അധിക ഡോസാണോ നൽകേണ്ടതെന്ന കാര്യത്തിൽ കേന്ദ്ര തീരുമാനം ലോകാരോഗ്യ സംഘടനയുടെ നിർദേശം ലഭിച്ച ശേഷം. വാക്സിനേഷൻ പൂർത്തിയായവർക്ക് പ്രതിരോധശേഷി കുറയുന്നതായി റിപ്പോർട്ടില്ല.

Advertisment

publive-image

കുട്ടികളുടെ വാക്സിനേഷൻ സംബന്ധിച്ച സമഗ്ര പദ്ധതി ഉടൻ പുറത്തിറക്കുമെന്നും സർക്കാർ. അതേസമയം കൂടുതൽ സാമ്പിളുകളുടെ ജനിതക ശ്രേണികരണ പരിശോധന ഫലം ഇന്ന് വന്നേക്കും.

രാജ്യത്ത് ഒമിക്രോൺ കേസുകൾ 23 ആയതോടെ ബൂസ്റ്റർ ഡോസെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. കേരളം, മഹാരാഷ്ട്ര, കർണാടക അടക്കമുള്ള സംസ്ഥാനങ്ങൾ ആവശ്യം ഉയർത്തിയിട്ടുണ്ട്. വാക്സീൻ ആവശ്യത്തിൽ കൂടുതൽ സ്റ്റോക്ക് ഉള്ളതിനാലും പ്രായപൂർത്തിയായവരിൽ പകുതിയിൽ അധികം പേർ വാക്സീൻ സ്വീകരിച്ചതിനാലും ബൂസ്റ്റർ ഡോസ് വിതരണം അടിയന്തരമായി ആരംഭിക്കണമെന്നാണ് ആവശ്യം.

എന്നാൽ വാക്സിനേഷൻ പൂർത്തിയായവർക്ക് പ്രതിരോധശേഷി കുറയുന്നതായി കണ്ടെത്തിയിട്ടില്ലെന്നും ഡബ്യുഎച്ച്ഒ നിർദേശപ്രകാരം അന്തിമ തീരുമാനമെടുക്കുമെന്നുമാണ് സർക്കാർ നിലപാട്.

നിലവിലെ വാക്സീൻ ഒമിക്രോണിനെ പ്രതിരോധിക്കാൻ പര്യാപ്തമാണോ എന്നത് സംബന്ധിച്ച പരിശോധന ഫലവും വരാനുണ്ട്. കോവി ഡ് കർമ്മ സമിതി, ജീനോം കൺസോർഷ്യം, സാങ്കേതിക ഉപദേശക സമിതി എന്നിവ ഇത് സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. 40 വയസിന് മുകളിലുള്ള രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും ആരോഗ്യ പ്രവർത്തകർക്കും അധിക ഡോസ് നൽകുന്നതാണ് പരിഗണയിൽ.

Advertisment