വാക്‌സിൻ ചലഞ്ച്; നിർബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി

New Update

publive-image

വാക്‌സിൻ ചലഞ്ചിനു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിത പിരിവു പാടില്ലെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ഒരു ദിവസത്തെ പെൻഷൻ തുക കെ എസ് ഇ ബി അധികൃതർ പിടിച്ചതിനെതിരെ തിരുവനന്തപുരം സ്വദേശികളായ ഇ ജി രാജനും എം കേശവൻ നായരും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.

Advertisment

ഒരു ദിവസത്തെ പെൻഷൻ തുക വാക്സിൻ ചലഞ്ചിനായി നൽകണമെന്നു വ്യക്തമാക്കി മേയ് 14ന് കെ എസ് ഇ ബി ഉത്തരവിറക്കിയിരുന്നു. പെൻഷൻ വിഹിതം നിർബന്ധമായി ഈടാക്കിയ കെഎസ്ഇബി നടപടിക്ക് നിയമ പിൻബലമില്ലെന്നും ഹൈക്കോടതി പറഞ്ഞു. കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ അനുമതി പ്രകാരമാണ് തുക പിടിച്ചതെന്നും അതിനാൽ തുക തിരിച്ചുപിടിക്കാൻ ഉത്തരവിടരുതെന്നും കെഎസ്ഇബി വാദിച്ചിരുന്നു. ഇത് തള്ളിക്കൊണ്ടാണ് കോടതി ഉത്തരവിട്ടത്. ജനങ്ങളിൽ നിന്നും നിർബന്ധിത പിരിവ് പാടില്ലെന്നും നിയമപരമായ പിൻബലം ഉണ്ടെങ്കിൽ മാത്രമേ ഇത്തരത്തിൽ തുക പിടിക്കാവു എന്നും കോടതി ചൂണ്ടിക്കാട്ടി.

Advertisment