ഇന്ത്യയില്‍ നിര്‍മിക്കുന്ന ഓക്‌സ്ഫഡ് വാക്‌സിന്റെ 50 ശതമാനവും ഇന്ത്യക്ക് നല്‍കും: ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭിക്കുക സൗജന്യമായി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിര്‍മിക്കുന്ന ഓക്‌സ്ഫഡ് വാക്‌സിന്റെ 50 ശതമാനവും ഇന്ത്യക്ക് നല്‍കുമെന്ന് പുനെയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് സിഇഒ അദര്‍ പൂനവാല. ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ സൗജന്യമായാണ് ലഭിക്കുക എന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

നിര്‍മിക്കുന്നതിന്റെ 50 ശതമാനം ഇന്ത്യക്ക് നല്‍കിയതിന് ശേഷമെ ബാക്കി മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയുള്ളു. 100 കോടി ഡോസ് വാക്‌സിന്‍ ഒരു വര്‍ഷത്തിന് ഉള്ളില്‍ നിര്‍മിക്കാനാണ് ശ്രമം. ഒക്‌സഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയിലാവും നടക്കുക.

ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണത്തിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായി നീതി ആയോഗ് വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം ഓഗസ്റ്റിലാവും ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ഇന്ത്യന്‍ പരീക്ഷിക്കുക.

ഓക്‌സ്ഫഡ് സര്‍വകലാശാല സിറം ഇന്‍സ്റ്റിറ്റിയൂട്ടുമായി കരാറിലെത്തിയിട്ടുണ്ട്. വാക്‌സിന്റെ ട്രയല്‍ ഫലപ്രദമായാല്‍ ഇന്ത്യയില്‍ വളരെ വേഗത്തില്‍ വാക്‌സിന്‍ എത്തിക്കാനാവുമെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് വ്യക്തമാക്കി.

Advertisment