പത്തനംതിട്ട : കൊറോണയെ നേരിടുന്നതിനിടയിലും ആശ്വാസം പകർന്ന് ഗവേഷണ ലോകം. കോവിഡ്–19ന് എതിരായ പ്രതിരോധ മരുന്നു വികസിപ്പിക്കാൻ ആഗോള തലത്തിൽ ഗവേഷണം പുരോഗമിക്കുന്നത് 54 സ്ഥലങ്ങളിൽ. ഇതിൽ രണ്ടു മരുന്നുകൾ രോഗികൾക്കു നൽകുന്ന ക്ലിനിക്കൽ പരീക്ഷണത്തിന്റെ ഘട്ടം വരെയെത്തി. ഫലം പ്രതീക്ഷിക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. ചൈനയിലും യുഎസിലുമാണ് ഗവേഷണം നടക്കുന്നത്.
/sathyam/media/post_attachments/N0ERLhSOvyzqirwqhfXv.jpg)
18 മുതൽ 55 വയസു വരെ പ്രായമുള്ള സ്ത്രീപുരുഷന്മാരിലാണ് പരീക്ഷണമെന്ന് യുഎസിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫക്ഷ്യസ് ഡിസീസ് പറയുന്നു. വാക്സിൻ വികസിപ്പിക്കാൻ ഒരു വർഷം വരെ എടുത്തേക്കാം. വുഹാനിലെ 18 മുതൽ 60 വയസ്സുവരെ പ്രായമുള്ള രോഗികളിലാണ് ചൈനയിലെ അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് പഠനം നടത്തുന്നത്. മറ്റ് 52 സ്ഥലങ്ങളിൽ വാക്സിൻ ഗവേഷണം പുരോഗമിക്കുന്നു. ജന്തുക്കളിലും തുടർന്നു മനുഷ്യരിലും പലതും വൈകാതെ പരീക്ഷിച്ചു തുടങ്ങും. ഇസ്രയേലും രംഗത്തുണ്ട്.
ഇതിനായി തുടക്കമിട്ട ആഗോള സംയോജക സമിതിയിൽ (സോളിഡാരിറ്റി) ഇന്ത്യയും പങ്കാളിയാകും. രോഗികളുടെ എണ്ണം കൂടുന്നതിനാലാണ് ജൈവസാങ്കേതിക (ബയോടെക്ലോളജി) വകുപ്പിന്റെ ഈ തീരുമാനം.