/sathyam/media/post_attachments/9sX14lhrg2uoQMJkwGK4.jpg)
വാഷിംഗ്ടണ്‍: കൊറോണ വൈറസിനെ നശിപ്പിക്കാന്‍ അണുനാശിനി കുത്തിവയ്ക്കാനും ശക്തിയേറിയ പ്രകാശം ഉപയോഗിച്ച് വൈറസിനെ കൊല്ലാന്‍ ഗവേഷണം നടത്തണമെന്നുമുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന ഏറെ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇടയാക്കിയിരുന്നു.
ട്രംപിന്റെ ഈ പ്രസ്താവന കൊണ്ടായിരിക്കാം അമേരിക്കക്കാര്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയുന്നത് അണുനാശിനിയെക്കുറിച്ചാണ്.
/sathyam/media/post_attachments/G8Fza4JNEwFATDgBNM8Q.jpg)
'ഡിസ്ഇന്‍ഫെക്ടന്റ്' എന്ന വാക്ക് അമേരിക്കയില്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തത് നിരവധി പേരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ 25ഓടെ ഈ വാക്കിന് ഗൂഗിള്‍ സെര്‍ച്ചില്‍ വന്‍ കുതിച്ചുകയറ്റമാണുണ്ടായത്.
എന്താണ് അണുനാശിനി, അണുനാശിനിയില്‍ അടങ്ങിയിരിക്കുന്നത് എന്തൊക്കെ, അണുനാശിനിയും വാക്‌സിനും എന്നിങ്ങനെ പോകുന്ന പ്രധാന ഗൂഗിള്‍ സെര്‍ച്ചുകള്‍.
അണുനാശിനി ഉപയോഗിച്ച് വൈറസിനെ കൊല്ലാന്‍ സാധിക്കുമോ എന്ന് അന്വേഷിക്കുന്നവരുമുണ്ട്.
/sathyam/media/post_attachments/PEEq7OfCsCHut1QAPdmz.jpg)
ട്രംപിന്റെ അള്‍ട്രാവയലറ്റ് രശ്മികളെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ ഓസോണ്‍ തെറാപ്പി, ഓസോണ്‍ ഒരു അണുനാശിനിയാണോ തുടങ്ങിയവ അന്വേഷിക്കുന്നവരുമുണ്ട്.
/sathyam/media/post_attachments/fQOnrMSU6Lj2CMPwSMIK.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us