വടകരയിലും പാലാ മോഡലുമായി സിപിഎം ! ജനതാദള്‍ എസിന് സീറ്റ് നല്‍കാതെ മണ്ഡലത്തില്‍ തോറ്റ ലോക്താന്ത്രിക് ജനതാദളിന് സീറ്റ് നല്‍കും. കഴിഞ്ഞ തവണ തോറ്റ മനയത്ത് ചന്ദ്രനെ മത്സരിപ്പിക്കും. വടകരയിലെ ജനതാദള്‍ എസ് നേതാക്കള്‍ എല്‍ജെഡിയിലേക്ക് ! വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെകെ രമയെ മത്സരിപ്പിക്കാനൊരുങ്ങി ആര്‍എംപി

New Update

publive-image

കോഴിക്കോട്:വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ പാലാ മോഡല്‍ പരീക്ഷണത്തിന് സിപിഎം ഒരുങ്ങുന്നു. നിലവില്‍ മണ്ഡലം ജനതാദള്‍ എസിനാണ് ഇടതുമുന്നണി നല്‍കിയിരിക്കുന്നത്. ജനതാദളിന്റെ സികെ നാണുവാണ് സിറ്റിങ് എംഎല്‍എ.

Advertisment

ഇത്തവണ ജനതാദള്‍ എസിന് പകരം മുന്നണിയിലേക്ക് പുതുതായെത്തിയ ലോക് താന്ത്രിക് ജനതാദളിന് നല്‍കാനാണ് സിപിഎം ഒരുങ്ങുന്നത്. പാലായില്‍ എല്‍ഡിഎഫില്‍ നിലവില്‍ മത്സരിക്കുന്ന എന്‍സിപിക്ക് പകരം ജോസ് കെ മാണി ഗ്രൂപ്പിന് സീറ്റ് നല്‍കാനാണ് സിപിഎം നീക്കം. സമാനരീതിയില്‍ വടകരയിലും നിലവില്‍ മത്സരിക്കുന്നവര്‍ക്ക് പകരം പുതുതായെത്തിയവര്‍ക്ക് സീറ്റ് നല്‍കിയേക്കും.

ലോക്താന്ത്രിക് ദള്‍ നേതാവ് മനയത്ത് ചന്ദ്രനാണ് ഇവിടെ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത. കഴിഞ്ഞ തവണ ജനതാദള്‍ എസിലെ സികെ നാണുവിനോട് 9511 വോട്ടുകള്‍ക്കാള്‍ മനയത്ത് ചന്ദ്രന്‍ പരാജയപ്പെട്ടത്. കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആര്‍എംപിയിലെ കെകെ രമ 20504 വോട്ടുകള്‍ നേടിയിരുന്നു.

അതിനിടയില്‍ വടകരയിലെ ജനതാദള്‍ എസ് നേതാക്കളില്‍ ഒരു വിഭാഗം എല്‍ജെഡിയില്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ നീക്കം പുതിയ തീരുമാനത്തെ തുടര്‍ന്നാണെന്നും സൂചനയുണ്ട്. ജനതാദളിന്റെ മുന്‍ ജില്ലാ അദ്ധ്യക്ഷന്‍ ഇഎം ബാലകൃഷ്ണന്‍, എടയത്ത് ശ്രീധരന്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം നേതാക്കളാണ് എല്‍ജെഡിയില്‍ ചേരുന്നത്.

എല്‍ജെഡിയും ജനതാദളും ലയിക്കാനുള്ള നീക്കങ്ങള്‍ നടന്നുവരികയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ലയിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് നടപ്പിലായിട്ടില്ല. അതിനിടയിലാണ് ഇത്തരമൊരു നീക്കം. അതേസമയം യുഡിഎഫ് വടകര സീറ്റ് ആര്‍എംപിക്ക് വിട്ടു നല്‍കാനുള്ള സാധ്യതയുണ്ട്.

അങ്ങനെയെങ്കില്‍ കെകെ രമ വടകരയില്‍ സ്ഥാനാര്‍ത്ഥിയാകും. യുഡിഎഫിന്റെയും ആര്‍എംപിയുടെയും വോട്ടുകള്‍ ഉണ്ടെങ്കില്‍ വിജയമുറപ്പെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍.

kozhikode news
Advertisment