/sathyam/media/post_attachments/BMud6iPSpdaoXpu7h3vP.jpg)
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് കോഴക്കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തിലെ ഡിവൈഎസ്പി അനില്‍കുമാറിനെ തിരുവനന്തപുരത്തെ വിജിലന്‍സ് ഒന്നാം സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമില്‍ നിന്നു മാറ്റി. കോട്ടയത്തേക്കാണ് സ്ഥലംമാറ്റം. പകരം ആളെ നിയമിച്ചിട്ടില്ല.
ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗിച്ച ഫോണുകള്‍ ശാസ്ത്രീയ പരിശോധന നടത്തുകയും ഫലം അവലോകനം ചെയ്യാന്‍ അടുത്തയാഴ്ച സൈബര്‍ വിദഗ്ധനെ എത്തിക്കാനുമുള്ള നീക്കത്തിനിടെയാണ് ഡിവൈഎസ്പിയെ മാറ്റിയത്.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് ഫ്ളാറ്റ് സമുച്ചയത്തില്‍ ബലപരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ട് അടുത്തയാഴ്ച കുസാറ്റില്‍നിന്ന് ലഭിക്കാനിരിക്കെയാണ് മാറ്റം. ലൈഫ് അന്വേഷണത്തിന് സിബിഐ എത്തും മുന്‍പ് ലൈഫ് മിഷനിലും സെക്രട്ടേറിയറ്റിലെ തദ്ദേശ വകുപ്പിലുമുണ്ടായിരുന്ന പദ്ധതിയുടെ ഫയലുകള്‍ പിടിച്ചെടുത്തത് അനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു. പ്രതികളായ ശിവശങ്കര്‍, സ്വപ്ന, സന്ദീപ് എന്നിവരുടെ വാട്സ്ആപ്പ് ചാറ്റുകള്‍ പരിശോധിക്കാനും വിജിലന്‍സ് നടപടി തുടങ്ങിയിരുന്നു.