വണ്ടിപ്പെരിയാർ വീട്ടമ്മയെ കൊലപ്പെടുത്തിയ പ്രതി വളർത്തു മൃഗങ്ങളെ ലൈംഗിഗമായി ചൂഷണം ചെയ്തതിനു നാട്ടുകാര്‍ പിടികൂടിയ യുവാവ്. പ്രതി റിമാന്‍ഡില്‍

സാബു മാത്യു
Tuesday, February 25, 2020

ഇടുക്കി : വണ്ടിപ്പെരിയാർ വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു . കന്നിമാർ ചോല ബംഗ്ലാവ് മൊട്ട പുതുവലിൽ രതീഷ് (28) നെയാണ് വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തത്. ബലാൽസംഗ ശ്രമത്തിനിടെ വീട്ടമ്മയെ പ്രതിയുടെ കയ്യിലുണ്ടായിരുന്ന വാക്കത്തിയുടെ പിൻഭാഗം ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തെ പറ്റി പോലീസ് പറയുന്നതിങ്ങനെ-

ഞായറാഴ്ച്ച തത്തെയെ പിടിക്കുന്നതിനായാണ് രതീഷ് ഉൾപ്പെടെയുള്ള സംഘം ഓട്ടോറിക്ഷയിൽ സ്ഥലത്ത് എത്തിയത് . വീട്ടമ്മ തനിയെ നിൽക്കുന്നത് രതീഷിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. തത്തയെ പിടികൂടിയ ശേഷം രതീഷും കൂട്ടുകാരും ഓട്ടോറിക്ഷയിൽ കയറി തിരികെ മടങ്ങുന്നതിനിടെ രതിഷ് കയ്യിൽ കരുതിയിരുന്ന വാക്കത്തി മനപൂർവ്വം പുറത്തേക്കിട്ടു. വാക്കത്തി തിരികെ എടുത്ത ശേഷം കുറച്ച് അകലെ മറ്റൊരു തത്തക്കൂടുണ്ടെന്നും അതെടുത്ത് ഞാൻ വരാമെന്നും പറഞ്ഞ് കൂട്ടുകാരെ പറഞ്ഞയച്ചു.

ശേഷം വീട്ടമ്മ നിന്ന സ്ഥലത്ത് എത്തിയ രതീഷ് വീട്ടമ്മയെ കടന്നുപിടിക്കുകയായിരുന്നു. കുതറി ഓടാൻ ശ്രമിച്ച വീട്ടമ്മയുടെ വായ പൊത്തിപ്പിടിച്ച ശേഷം കഴുത്തിനു പിന്നിൽ കത്തിയുടെ പിൻവശം ഉപയോഗിച്ച് അടിച്ച് അബോധാവസ്ഥയിലാക്കി. തുടർന്ന് ബലാത്സംഗം ചെയ്തു.

വീട്ടയ്ക്ക് ബോധം തെളിഞ്ഞതിെനെ തുടർന്ന് വാക്കത്തി ഉപയോഗിച്ച് പല തവണ തലയ്ക്കു പിന്നിൽ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. സ്ഥലത്ത് നിന്നും നൂറ് മീറ്ററോളം വലിച്ചിഴച്ച മൃതദേഹം തേയില ചെടികൾക്കുള്ളിൽ ഒളിപ്പിച്ചു. ഈ സമയം ദൂരെ നിന്നും നടന്നു വന്ന പ്രദേശവാസിയെ കണ്ട് ഇയാൾ ഓടിമറഞ്ഞു.

ചുവന്ന ഷർട്ട് ധരിച്ച ഒരാൾ ഓടി പോയി എന്ന് പ്രദേശവാസി പോലീസിന് സൂചന നൽകിയിരുന്നു. തുടർന്ന് ഓട്ടോറിക്ഷയെ പറ്റി അന്വേഷിച്ച പോലിസ് മൂവരേയും കസ്റ്റഡിയിൽ എടുക്കുകയും ചോദ്യം ചെയ്യലിൽ കൊല ചെയ്തത് രതീഷെന്ന് കണ്ടെത്തി.

രതീഷിൻ്റെ ഫോൺ സംഭവ സ്ഥലത്ത് നിന്നും പോലിസിന് ലഭിച്ചിരുന്നു. ഇയാളുടെ ചോരപുരണ്ട വസ്ത്രങ്ങളും, കൊല ചെയ്യാൻ ഉപയോഗിച്ച കത്തിയും വീട്ടിൽ നിന്നുമാണ് കണ്ടെടുത്തത്. ചൊവ്വാഴ്ച രാവിലെ പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. രോഷാകുലരായ നാട്ടുകാർ രതീഷിനെ കയ്യേറ്റം ചെയ്യാനും ശ്രമം നടത്തി. പോലിസ് ഏറെ പണിപ്പെട്ടാണ് പ്രതിയെ തെളിവെടുപ്പ് നടത്തിയത്.

സ്ത്രീകളെ അപമാനിക്കാൻ ശ്രമിച്ചതിന് നാട്ടുകാർ ഇയാളെ മുൻപ് പല തവണ പിടികൂടി താക്കിത് ചെയ്ത വിട്ടയച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. വളർത്തു മൃഗങ്ങളെ ലൈംഗിഗമായി ചൂഷണം ചെയ്തതിനും ഇയാളെ നാട്ടുകാർ പിടികൂടിയിട്ടുണ്ട്.

ജില്ലാ പോലിസ് മേധാവി പി കെ മധു , കട്ടപ്പന ഡി. വൈ. എസ്. പി. എൻ. സി. രാജ് മോഹൻ ,െ ക്രൈംബ്രാഞ്ച് ഡി. വൈ. എസ്. പി. ആന്റണി,വണ്ടിപ്പെരിയാർ സി. ഐ. റ്റി. ഡി. സുനിൽ കുമാർ , കുമളി സി. ഐ. വി. കെ. ജയപ്രകാശ് എസ്. ഐമാരായ രഘു, ജമാൽ, നൗഷാദ്, സി. പി. ഒ. ആൻ്റണി, ഷിമാൽ, മുഹമ്മദ് ഷാ, ഇസക്കി മുത്തു, ഷിജു, ജോജി, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

×