Advertisment

ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ വാജിദ് ഖാന്‍ അന്തരിച്ചു

New Update

മുംബൈ: ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ വാജിദ് ഖാന്‍ അന്തരിച്ചു (42). വൃക്ക മാറ്റിവെച്ച ശേഷം അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വാജിദിന് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നതായും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം.

Advertisment

publive-image

സൂപ്പര്‍ഹിറ്റുകളായ വാണ്ടഡ്, എക്താ ടൈഗര്‍, ദബാംഗ് തുടങ്ങിയ ചിത്രങ്ങളുടെയെല്ലാം സംഗീതം നിര്‍വഹിച്ചത് വാജിദ് ആയിരുന്നു. സഹോദരന്‍ സാജിദുമായി ചേര്‍ന്ന് നിരവധി സിനിമകള്‍ക്ക് അദ്ദേഹം സംഗീതം ഒരുക്കിയിട്ടുണ്ട്.

1998ല്‍ പുറത്തിറങ്ങിയ സല്‍മാന്‍ ഖാന്‍ ചിത്രമായ പ്യാര്‍ കിയാ തോ ഡര്‍ണാ ക്യാ എന്ന ചിത്രത്തിലൂടെയാണ് വാജിദ് സിനിമാസംഗീത ലോകത്തേക്ക് കടക്കുന്നത്.

vadhijkhan death
Advertisment