ദയവുചെയ്ത് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് കുറച്ചുനാള്‍ വീട്ടിലിരിക്കൂ...മറ്റാര്‍ക്കുംവേണ്ടിയല്ല, നമ്മുടെ മക്കള്‍ക്കായി, അടുത്ത തലമുറയ്ക്കായി എല്ലാവരും വീട്ടിലിരിക്കണമെന്ന് നടന്‍ വടിവേലു
ചെന്നൈ: രാജ്യം കൊറോണ ജാഗ്രതയില്‍ ലോക്ക്ഡൗണില്‍ കഴിയുമ്പോള്‍ ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്ന അഭ്യര്‍ത്ഥനയുമായി നടന്‍ വടിവേലു. ദയവുചെയ്ത് ആരും പുറത്തിറങ്ങരുതെ"ന്ന് കൈകൂപ്പി, കണ്ണീരോടെയാണ് അദ്ദേഹം അഭ്യര്‍ഥിക്കുന്നത്. ജനങ്ങളോടുള്ള അഭ്യര്‍ത്ഥനയുടെ വീഡിയോ പുറത്തുവിട്ടു.
Advertisment
"വേദനയോടെയും ദുഃഖത്തോടെയുമാണ് ഇത് പറയുന്നത്. ദയവുചെയ്ത് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് കുറച്ചുനാള്‍ വീട്ടിലിരിക്കൂ. സ്വന്തം ജീവന്‍പോലും പണയപ്പെടുത്തി മെഡിക്കല്‍ രംഗത്തുള്ളവരും പൊലീസുകാരുമൊക്കെ നമുക്കായി പ്രവര്‍ത്തിക്കുകയാണ്.
മറ്റാര്‍ക്കുംവേണ്ടിയല്ല, നമ്മുടെ മക്കള്‍ക്കായി, അടുത്ത തലമുറയ്ക്കായി എല്ലാവരും വീട്ടിലിരിക്കണം. ഇതിനെ കളി തമാശയായി കാണരുത്. വളരെ ഗൗരവമായ വിഷയമാണിത്. ദയവുചെയ്ത് കേള്‍ക്കൂ.. ആരും പുറത്തിറങ്ങരുതേ" എന്ന് കൈകൂപ്പി, വിതുമ്ബിക്കൊണ്ടാണ് അദ്ദേഹം അവസാനിപ്പിക്കുന്നത്.