സ്ത്രീകളില്‍ വളരെ അധികമായി ഉണ്ടാവുന്ന യോനീ സ്രവത്തിന് പിന്നില്‍ ..

ഹെല്‍ത്ത് ഡസ്ക്
Sunday, July 5, 2020

ആരോഗ്യകരമായ സ്ത്രീ ശരീരത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടത് തന്നെയാണ് യോനീ സ്രവം. ചിലരിലെങ്കിലും ഇതിന്റെ അളവ് അല്‍പം കൂടുതലാവാം. എന്നാല്‍ എന്താണ് ഇതിന് പിന്നില്‍ എന്ന് പലര്‍ക്കും അറിയില്ല. ചിലരില്‍ ആരോഗ്യത്തിനേക്കാള്‍ അനാരോഗ്യത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ് യോനീസ്രവം കൂടുതലാവുന്നത്. ചിലരില്‍ ദുര്‍ഗന്ധത്തോട് കൂടിയ യോനീ സ്രവമാണ് ഉണ്ടാവുന്നത്. എന്തൊക്കെയാണ് ഇതിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാവുന്നതാണ്. എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് നിങ്ങളില്‍ യോനീ സ്രവം വര്‍ദ്ധിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

സ്ത്രീകളില്‍ ആര്‍ത്തവ വിരാമ സമയത്ത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. ഈ സമയത്ത് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. ഇതിന്റെ ഫലമായി സ്ത്രീകളില്‍ അബ്നോര്‍മല്‍ വജൈനല്‍ ഡിസ്ചാര്‍ജിന് ഇട വരുത്താറുണ്ട്. ഇത് അത്ര ഭയക്കേണ്ട ഒന്നല്ല എന്നുള്ളതാണ് സത്യം. ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥകളിലേക്ക് ഒന്നും ഇത് നിങ്ങളെ എത്തിക്കുന്നില്ല. അത് മാത്രമല്ല ആര്‍ത്തവ വിരാമ സമയത്തുണ്ടാവുന്ന ഇത്തരം അവസ്ഥകള്‍ നിങ്ങളെ തെല്ലൊന്നു വിഷമിപ്പിക്കും എന്നുള്ളതും ശ്രദ്ധിക്കേണ്ടതാണ്.

സ്ത്രീകളില്‍ എന്തെങ്കിലും തരത്തിലുള്ള അണുബാധകള്‍ ഉണ്ടെങ്കില്‍ അത് പലപ്പോഴും ഇത്തരം അവസ്ഥകള്‍ ഉണ്ടാക്കുന്നുണ്ട്. ശരീരത്തില്‍ഏതെങ്കിലും വിധത്തിലുള്ള അണുബാധകള്‍, പനി, ജലദോഷം എന്നിങ്ങനെയുള്ളവയെല്ലാം വജൈനല്‍ ഡിസ്ചാര്‍ജില്‍ വ്യത്യാസങ്ങള്‍ വരുത്താറുണ്ട്. ഇത് മാറുന്നതോട് വജൈനല്‍ ഡിസ്ചാര്‍ജും മാറുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം എന്നുള്ളതാണ്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിച്ചാല്‍ ഇത്തരം അണുബാധകളെ ഇല്ലാതാക്കാന്‍ അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

സ്ത്രീകളില്‍ പ്രമേഹം വര്‍ദ്ധിക്കുന്നത് പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. അത് മാത്രമല്ല പ്രമേഹം വര്‍ദ്ധിക്കുന്നത് പലപ്പോഴും യോനീ സ്രവത്തിന് ദുര്‍ഗന്ധമുണ്ടാകാന്‍ കാരണമാകും. ഇത് ഇവര്‍ കഴിയ്ക്കുന്ന മരുന്നുകള്‍ കാരണമാകും. അതുകൊണ്ട് ദീര്‍ഘ ദിവസം നീണ്ട് നില്‍ക്കുന്ന ഇത്തരം അവസ്ഥകള്‍ ഉണ്ടെങ്കില്‍ അത് പലപ്പോഴും പ്രമേഹമാണ് എന്ന് കണക്കാക്കേണ്ടതുണ്ട്. എന്നാല്‍ ഇത് തിരിച്ചറിഞ്ഞാല്‍ നല്ലൊരു ഡോക്ടറെ കണ്ട് പരിശോധിപ്പിച്ച് കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതായുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

കാലാവസ്ഥയിലുണ്ടാവുന്ന മാറ്റങ്ങളും ഇത്തരം അവസ്ഥകളില്‍ ഉണ്ടാവുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി അല്‍പം നമുക്ക് തന്നെ ശ്രദ്ധിക്കേണ്ടതാണ്. ചൂടുള്ള കാലാവസ്ഥ, വല്ലാതെ ഇറുകിയതും വായുസഞ്ചാരമില്ലാത്തതുമായ അടിവസ്ത്രങ്ങള്‍ എന്നിവ പലപ്പോഴും അബ്നോര്‍മല്‍ വജൈനല്‍ ഡിസ്ചാര്‍ജിനുള്ള കാരണമാകാറുണ്ട്. അതുകൊണ്ട് അല്‍പം ശ്രദ്ധിച്ചാല്‍ അത് നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. ഓരോ കാലാവസ്ഥയിലും ഉണ്ടാവുന്ന ഇത്തരം മാറ്റങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

×