New Update
കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ ബഷീർ അവാർഡ് ടി പത്മനാഭന്. മരയ എന്ന കഥാ സമാഹാരത്തിനാണ് പുരസ്കാരം. 50,000 രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം.
Advertisment
സിഎൻ കരുണാകരന് രൂപകൽപന ചെയ്തതാണ് പ്രശസ്തിപത്രം. വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനമായ ജനുവരി 21 ന് തലയോലപ്പറമ്പിലെ ബഷീർ സ്മാരക മന്ദിരത്തിൽ വെച്ച് അവാർഡ് സമ്മാനിക്കും.
ഡോ.എം തോമസ് മാത്യു, കെസി നാരായണൻ, ഡോ.കെ.എസ് രവികുമാർ എന്നിവരടങ്ങിയ ജഡ്ജിങ്ങ് പാനലാണ് പുരസ്കാരം നിശ്ചയിച്ചത്.