ചെന്നൈ: ഒഎന്‍വി പുരസ്‌കാരം വേണ്ടെന്ന് വെച്ച് തമിഴ് കവി വൈരമുത്തു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വിട്ട് നില്‍ക്കുന്നത്. പുരസ്‌കാരത്തിന് പരിഗണിച്ചതില്‍ നന്ദിയുണ്ടെന്നും വൈരമുത്തു അറിയിച്ചു.
/sathyam/media/post_attachments/D5Hpidx03x9MQxDrPxib.jpg)
മീടു ആരോപിതനായ വൈരമുത്തുവിന് പുരസ്‌കാരം നല്‍കുന്നതില്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് നടന്നിരുന്നത്. ഇതേ തുടര്‍ന്ന് ഒ.എന്‍.വി.കള്‍ച്ചറല്‍ അക്കാദമി പ്രസിഡന്റ് അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്‌കാരം നല്‍കുന്നത് പുനപരിശോധിക്കുമെന്ന് ഇന്നലെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് വൈരമുത്തുവിന്റെ തീരുമാനം.
പ്രഭാവര്‍മ, ആലങ്കോട് ലീലാകൃഷ്ണന്‍, അനില്‍ വള്ളത്തോള്‍ എന്നിവരടങ്ങിയ ജൂറിയായിരുന്നു വൈരമുത്തുവിന് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്.