New Update
പട്ടിക്കാട്: പത്താംകല്ലിൽ കെന്നൽ ഫാം ജീവനക്കാരനെ കത്തി കാണിച്ചു ഭയപ്പെടുത്തി നായയെ മോഷ്ടിച്ച കേസിൽ അഞ്ചേരി സ്വദേശി വൈശാഖ് (22) പിടിയിൽ.
Advertisment
പഴയന്നൂരിൽ ബാറിൽ നായയെ അഴിച്ചുവിട്ടു ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലും പ്രതിയാണു വൈശാഖ്. വെള്ളിയാഴ്ച രാത്രി ഒൻപതരയ്ക്കാണു സംഭവം.
ഡോബർമാൻ ഇനത്തിൽപ്പെട്ട നായയെയാണ് മോഷ്ടിച്ചത്. വൈശാഖിന് അഞ്ചേരിയിൽ കെന്നൽ ഫാം ഉണ്ട്. പീച്ചി എസ്.ഐ. ബിബിൻ ബി. നായരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.