വളാഞ്ചേരിയില്‍ പിതാവ് പീഡിപ്പിച്ച നാല് പെണ്‍കുട്ടികള്‍ക്കും സംരക്ഷണം ഉറപ്പാക്കുമെന്ന് മലപ്പുറം ശിശുക്ഷേമ സമിതി

ന്യൂസ് ബ്യൂറോ, മലപ്പുറം
Sunday, January 19, 2020

മലപ്പുറം: വളാഞ്ചേരിയില്‍ പിതാവിന്‍റെ പീഡനത്തിനിരയായ നാല് പെണ്‍മക്കള്‍ക്കും സംരക്ഷണം നല്‍കുമെന്ന് മലപ്പുറം ശിശുക്ഷേമ സമിതി. ദരിദ്രകുടുംബത്തിലെ അംഗങ്ങളായ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചതായും ശിശുക്ഷേമ സമിതി അറിയിച്ചു.

ഇത്തരം സംഭവങ്ങള്‍ സമൂഹത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പരമാവധി ശിക്ഷ പ്രതിയ്ക്ക് ഉറപ്പാക്കേണ്ടതുണ്ടെന്നും സിഡബ്ല്യുഡി ചെയര്‍മാന്‍ ഷാജേഷ് ഭാസ്‌കര്‍ പറഞ്ഞു.

പതിനേഴും പതിനഞ്ചും പതിമൂന്നും പത്തും വയസുള്ള പെണ്‍കുട്ടികളെയാണ് 47 കാരനായ പ്രതി ബലാല്‍സംഗം ചെയ്തത്. കഴിഞ്ഞ ദിവസമാണ് നാല് പെണ്‍മക്കളെ പീഡിപ്പിച്ച പിതാവിനെ പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്.

×