പാപ്പിനിശേരി: വളപട്ടണം റെയിൽവേ പാലത്തിനു സമീപം ട്രാക്കിൽ കരിങ്കല്ല് കയറ്റിവച്ചു ട്രെയിൻ അപകടപ്പെടുത്താൻ നീക്കം. ഇന്നലെ രാത്രി 9.30ന് കടന്നുപോയ മലബാർ എക്സ്പ്രസ് ട്രാക്കിനു മുകളിലെ കരിങ്കൽച്ചീളുകൾ തട്ടിത്തെറിപ്പിച്ചു കടന്നു പോയതായി റിപ്പോർട്ട്.
/sathyam/media/post_attachments/zpb4FaYTkbawD2izqo8b.jpg)
പാപ്പിനിശേരി റെയിൽവേ സ്റ്റേഷനും വളപട്ടണം റെയിൽപാലത്തിനും ഇടയിലാണ് വലിയ കരിങ്കല്ല് കഷണങ്ങൾ ട്രാക്കിന്റെ ഇരുവശത്തും കൂട്ടി കയറ്റിവച്ചത്. റെയിൽവേ പൊലീസ്, വളപട്ടണം പൊലീസ് എന്നിവർ അന്വേഷണം തുടങ്ങി.