വാലന്റൈന്‍സ് ഡേയില്‍ ഭാര്യ നല്‍കിയ മനോഹരമായ സമ്മാനം ഇതാണ് .!; ചിത്രം പങ്കുവെച്ച് ചാക്കോച്ചന്‍

ഫിലിം ഡസ്ക്
Friday, February 14, 2020

വാലന്റൈന്‍സ് ഡേ ദിനത്തില്‍ തനിക്ക് കിട്ടിയ സമ്മാനം പങ്കുവച്ചെത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.

 

ആരാധകര്‍ക്ക് ആശംസകള്‍ നല്‍കുന്നതിനൊപ്പം ഭാര്യ തനിക്ക് നല്‍കിയ ഏറ്റവും മനോഹരമായ വാലന്റൈന്‍സ് ഡേ സമ്മാനമെന്നാണ് കുഞ്ചാക്കോ ബോബന്‍ അതിനെ വിശേഷിപ്പിച്ചത്. മറ്റൊന്നുമല്ല തന്റെ മകന്‍ ഇസഹാക്കിനെ എടുത്ത് നില്‍ക്കുന്ന ചിത്രമാണ് ചാക്കോച്ചന്‍ പങ്കുവച്ചത്.

തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ സന്തോഷം പങ്കുവച്ചത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും മകന്‍ പിറന്നത്. മകന്‍റെ ചിത്രങ്ങളും വശേഷങ്ങളും ആരാധകരുമായി ഇരുവരും എന്നും പങ്കുവയ്ക്കാറുണ്ട്.

×