വീ​ട്ടി​ന​ക​ത്തേ​ക്ക് ശ​ര​ണ്യ​യു​മാ​യി പോ​ലീ​സ് എ​ത്തി​യ​തോ​ടെ പാഞ്ഞടുത്ത് അച്ഛന്‍ വത്സരാജ്‌ ; “ആ ​പൊ​ന്നു​മോ​നെ കൊ​ന്ന​തു​പോ​ലെ അ​വ​ളെ​യും ക​ട​ലി​ൽ എ​റി​ഞ്ഞു​കൊ​ല്ല​ണം സാ​ർ…;  സങ്കടം അടക്കാനാകാതെ ആ മുത്തച്ഛന്റെ വാക്കുകള്‍ ഇങ്ങനെ..

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Wednesday, February 19, 2020

ക​ണ്ണൂ​ർ: “ആ ​പൊ​ന്നു​മോ​നെ കൊ​ന്ന​തു​പോ​ലെ അ​വ​ളെ​യും ക​ട​ലി​ൽ എ​റി​ഞ്ഞു​കൊ​ല്ല​ണം സാ​ർ…’ പൊ​ട്ടി​ത്തെ​റി​ച്ച് ശ​ര​ണ്യ​യു​ടെ അ​ച്ഛ​ൻ വ​ത്സ​രാ​ജ്. ശ​ര​ണ്യ​യെ തെ​ളി​വെ​ടു​പ്പി​നാ​യി വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്ന​പ്പോ​ഴാ​ണ് നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

വീ​ട്ടി​ന​ക​ത്തേ​ക്ക് ശ​ര​ണ്യ​യു​മാ​യി പോ​ലീ​സ് എ​ത്തി​യ​തോ​ടെ ഇ​വ​രു​ടെ അ​ടു​ത്തേ​ക്ക് വ​ത്സ​രാ​ജ് പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ബ​ന്ധു​ക്ക​ൾ ചേ​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ ത​ട​ഞ്ഞു​നി​ർ​ത്തി.

അ​വ​ളെ കാ​ണേ​ണ്ടെ​ന്നും ഉ​ട​ൻ പി​ടി​ച്ച് ജ​യി​ലി​ൽ കൊ​ണ്ടി​ട​ണ​മെ​ന്നും അ​മ്മ റീ​ന വാ​വി​ട്ടു ക​ര​ഞ്ഞു പ​റ​ഞ്ഞു. വ​ത്സ​രാ​ജി​നും റീ​ന​ക്കും ഏ​റെ പ്രി​യ​പ്പെ​ട്ട​വാ​നാ​യി​രു​ന്നു റി​യാ​ൻ.

തു​ട​ർ​ന്ന് തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി പോ​ലീ​സ് സം​ഘം മ​ട​ങ്ങി. സി​റ്റി സി​ഐ പി.​ആ​ർ. സ​തീ​ശ​ൻ, എ​സ്ഐ​മാ​രാ​യ നെ​ൽ​സ​ൺ നി​ക്കോ​ളാ​സ്, ഷാ​ജി, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ ഷാ​ജി, സ​ന്ദീ​പ്, ഗ​ഫൂ​ർ എ​ന്നി​വ​രും എ​സ്പി​യു​ടെ സ്പെ​ഷ​ൽ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ സു​ജി​ത്ത്, മി​ഥു​ൻ, സു​ഭാ​ഷ്, മ​ഹേ​ഷ്, അ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് തെ​ളി​വെ​ടു​പ്പി​നാ​യി എ​ത്തി​യ​ത്.

×