കോട്ടയത്ത്‌ സാമ്പത്തിക ബാധ്യതയെ തുടർന്ന് ടൂറിസ്റ്റ് വാൻ ഉടമ ആത്മഹത്യ ചെയ്തു

New Update

publive-image

കോട്ടയം: സാമ്പത്തിക ബാധ്യതയെ തുടർന്ന് ടൂറിസ്റ്റ് വാൻ ഉടമ ആത്മഹത്യ ചെയ്തു. കല്ലറ പെരുന്തുരുത്ത് വിജയവിലാസത്തിൽ വി.മോഹനൻ (50) ആണ് ആത്മഹത്യ ചെയ്തത്. മോഹനൻ സ്വകാര്യ ബാങ്കിൽനിന്ന് വായ്പ എടുത്തിരുന്നു.

Advertisment

ഇതിന്റെ തിരിച്ചടവു മുടങ്ങി. വാൻ വിറ്റെങ്കിലും വായ്പ അടയ്ക്കാൻ കഴിഞ്ഞില്ല. ഇതേത്തുടർന്ന് സ്വകാര്യ ബാങ്ക് പൊലീസിൽ പരാതി നൽകി. വെള്ളിയാഴ്ച പണം കൊടുത്തു തീർക്കണമെന്നു പൊലീസ് നിർദേശിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.

( ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസിലിങ് പിന്തുണക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടുക. 1056, 0471- 2552056 )

Advertisment