വണ്ടല്ലൂർ മൃഗശാലയിൽ കോവിഡ് ബാധിച്ച് ഒരു സിംഹം കൂടി ചത്തു

New Update

publive-image

ചെന്നൈ: വണ്ടല്ലൂർ മൃഗശാലയിൽ കോവിഡ് ബാധിച്ച് ഒരു സിംഹം കൂടി ചത്തു. 12 വയസ്സ് പ്രായമുള്ള ആണ്‍ സിംഹമാണ് ബുധനാഴ്ച ചത്തത്. രണ്ടാഴ്ച്ചക്കിടെ രണ്ടാമത്തെ സിംഹമാണ് ചെന്നൈ മൃഗശാലയില്‍ കൊവിഡ് ബാധിച്ച് ചാകുന്നത്. കൊവിഡ് പോസിറ്റീവയതിനെ തുടര്‍ന്ന് സിംഹത്തിന് ചികിത്സ നല്‍കിയിരുന്നു.

Advertisment

നേരത്തെ 9 വയസ്സുള്ള നിലാ എന്ന പെൺസിംഹം ഇവിടെ ചത്തിരുന്നു. തുടർന്നു നടത്തിയ പരിശോധനയിൽ 9 സിംഹങ്ങൾ പോസിറ്റീവാണെന്നു കണ്ടെത്തിയതോടെ പ്രത്യേക ചികിൽസകളും ആരംഭിച്ചിരുന്നു. മൃഗങ്ങളുടെ കോവിഡ് മരണം രാജ്യത്ത് ആദ്യമായി വണ്ടല്ലൂരിലാണു റിപ്പോർട്ട് ചെയ്തത്.

സിംഹങ്ങൾക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മുതുമലയിലെ വനംവകുപ്പിന്റെ ആനകൾക്കും കോവിഡ് പരിശോധന നടത്തിയിരുന്നു. എന്നാൽ, ഇവയെല്ലാം നെഗറ്റീവാണ്.

Advertisment