റിയാദ് : കോവിഡ് പശ്ചാത്തലത്തില്‍ അന്തരാഷ്ട്ര വിമാനസര്‍വീസ് നിര്‍ത്തിവെച്ചതിനാല്‍ സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രഖ്യാപിച്ചിട്ടുള്ള വന്ദേഭാരത് വിമാനസര്‍വീസിന്‍റെ എട്ടാം ഘട്ടം നവംബര്‍ ഒമ്പത് മുതല്‍ ഡിസംബര്‍ മുപ്പത് വരെയുള്ള വിമാനസര്‍വീസുകളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇതു സംബന്ധിച്ചുള്ള പട്ടിക ഇന്ത്യന്‍ എംബസി പുറത്തിറക്കി. ഇതുവരെ പ്രഖ്യാപിച്ച വിമാനസര്‍വീസ് ഷെഡ്യൂള്‍ പട്ടികയില്‍ ഏറ്റവും കൂടുതല്‍ സര്‍വീസ് ആണ് എട്ടാം ഘട്ടത്തില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 101 വിമാനസര്‍വീസാണ് ഇന്ത്യയിലേക്കുള്ളത്, ഇതില്‍ പകുതി സര്‍വീസുകള്‍ കേരളത്തിലേക്ക്.
101 വിമാനസര്‍വീസുകളാണ് മുബൈ , കേരള ,ഡല്‍ഹി ,ഹൈദരാബാദ് , ലക്നോവ്, ചെന്നൈ, അമൃതസര്‍ അടക്കം വിവിധ സംസ്ഥാനങ്ങളിലേക്ക് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും സര്‍വീസ് നടത്തുന്നത് . കേരളത്തിലേക്ക് കൊച്ചി, കണ്ണൂര്‍ , കോഴിക്കോട് , തിരുവനന്തപുരം അടക്കമുള്ള വിമാനത്താവളത്തിലേക്ക് 50 സര്‍വീസ് ആണ് എട്ടാം ഘട്ടത്തില്‍ ഉള്‍പെടുത്തിയിട്ടു ള്ളത്. വിശദ വിവരങ്ങള്‍ക്ക് ..