സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍, കേരളത്തിലേക്ക് പത്ത് സര്‍വീസ്‌.

author-image
admin
Updated On
New Update

റിയാദ്- സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്ക്  അധിക വിമാനസർവീസുകൾ കൂടി പ്രഖ്യാപിച്ചതായി ഇന്ത്യൻ എംബസി വാർത്താകുറിപ്പിൽ അറിയിച്ചു. എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും ഇൻഡിഗോയുമാണ് ഈ അധിക സർവീസുകൾ നടത്തുക.

Advertisment

publive-image

സെപ്തംബർ ഏഴിന് ദമാമിൽ നിന്ന് കോഴിക്കോട്ടേക്കും ഹൈദ്രാബാദിലേക്കും എട്ടിന് കൊച്ചിയിലേക്കും 11 ന് ദമാമിൽ നിന്ന് മംഗലാപുരത്തേക്കും 13 ന് തിരുവനന്തപുരത്തേക്കും 14ന് കണ്ണൂരിലേക്കും എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് നടത്തും.

publive-image

10ന് ദമാമിൽ നിന്ന് കണ്ണൂരിലേക്ക് ഇൻഡിഗോ സർവീസ് നടത്തും. 11 ദമാമിൽ നിന്ന് വിജയവാഡ- ഹൈദ്രാബാദിലേക്കും 12ന് ലക്‌നോ- ഡൽഹിയിലേക്കും 13ന് കണ്ണൂരിലേക്കും 14ന് തിരുവനന്തപുരത്തേക്കും 15ന് അഹമ്മദാബാദ്- മുംബൈയിലേക്കും എയർ ഇന്ത്യ സർവീസ് നടത്തും.

Advertisment