വന്ദേമാതരം പ്രത്യേക ഗാനത്തിന്റെ പ്രൊമൊ പങ്കുവച്ച് നടൻ മോഹൻലാൽ. സ്വതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തയ്യാറാക്കുന്ന ഗാനത്തിന്റെ പൂർണരൂപം ഇന്ന് പുറത്തുവിടും. തന്റെ ഔദ്വോഗിക ഫേസ്ബുക് പേജിലൂടെയാണ് താരം ഗാനം പങ്കുവച്ചിരിക്കുന്നത്. ലാലും ഈ മ്യൂസിക് ആൽബത്തിൽ പാടുന്നുണ്ട്.
/sathyam/media/post_attachments/ijCgids3sN9aUB0zxCBC.jpg)
പ്രശസ്ത വയലിനിസ്റ്റും കമ്പോസറുമായ എൽ.സുബ്രമണ്യം ചിട്ടപ്പെടുത്തിയ ഗാനം എസ്.പി ബാലസുബ്രമണ്യം, ഹേമ മാലിനി, ഹരിഹരൻ, സോനുഗിഗം, ശ്രേയ ഘോഷാൽ, ജൂഹിചൗള തുടങ്ങിയവർ ഒത്തുചേർന്നാണ് ആലപിച്ചിരിക്കുന്നത്.
വയലിനിലും ഗിത്താറിലുമെല്ലാം വിദേശകലാകാരന്മാരും അണിനിരക്കുന്നു. താടി നീട്ടിവളർത്തിയ നിലയിലാണ് മോഹൻലാൽ വീഡിയോയിലുള്ളത്.
https://www.facebook.com/watch/?v=887856271705011