New Update
റിയാദ്- വന്ദേഭാരത് മിഷന്റെ അഞ്ചാം ഘട്ടത്തിൽ ഇന്ത്യയിലേക്ക് കൂടുതൽ വിമാനസർവീസുകൾ ഏർപ്പെടുത്തി. ദമാം, റിയാദ് വിമാനതാവളങ്ങളിൽനിന്നാണ് സർവീസുകളുള്ളത്. ഈ മാസം 16ന് ദമാമിൽനിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യ സർവീസ് നടത്തും. അഞ്ചു സര്‍വീസ് ആണ് അഞ്ചാം ഘട്ടത്തില്‍ ദമാമില്‍ നിന്ന് കേരളത്തിലെക്കുള്ളത്.
Advertisment
/sathyam/media/post_attachments/EHkOMNbI22jy64rRWODJ.jpeg)
17 മുതൽ 21 വരെ ദമാമിൽനിന്ന് തിരുവനന്തപുരം, മുംബൈ, കൊച്ചി, കണ്ണൂർ എന്നിവടങ്ങളിലേക്ക് സർവീസുണ്ട്. 21 മുതൽ 24 വരെ റിയാദ് വിമാനത്താവളത്തിൽനിന്ന് ഹൈദരാബാദ്, മുംബൈ, ചെന്നൈ, വിശാഖപട്ടണം, ബംഗളുരു എന്നിവടങ്ങളിലേക്കും സർവീസുണ്ട്. 24ന് ദമാം-ചെന്നൈ റൂട്ടിൽ ഇൻഡിഗോ സർവീസ് നടത്തുമെന്നും റിയാദ് ഇന്ത്യന്‍ എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
വിമാനങ്ങളുടെ സമയവിവരപട്ടിക താഴെ
/sathyam/media/post_attachments/2MLfxDjcBpQmazWOJ9u4.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us