തമിഴിലെ മുതിര്‍ന്ന നടന്‍ വിജയ്കുമാറിന്റെ മകളായ വനിത വിജയ്കുമാറിന്റെ ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട വാര്‍ത്തകളായിരുന്നു ഈ കാലയളവില്‍ വൈറലായി മാറിയത്. സംവിധായകനായ പീറ്റര്‍ പോളിനെയാണ് നാലാമതും വനിത വിവാഹം കഴിച്ചത്. ഇത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ ഇരുവരും വേര്‍പിരിഞ്ഞു. ഇപ്പോള്‍ രണ്ട് പെണ്‍മക്കള്‍ക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണ് നടി.
25 വര്‍ഷങ്ങള്‍ക്ക് ശേഷം വനിത വീണ്ടും നായികയാവുന്നു എന്നാണ് അറിയുന്നത്. സ്ത്രീ കേന്ദ്രീകൃതമായി ഒരുക്കുന്ന ചിത്രത്തിലാണ് പ്രധാനപ്പെട്ടൊരു വേഷത്തിതല്‍ വനിതയും അഭിനയിക്കുന്നതെന്നാണ് അറിയുന്നത്.
ആദം ദസന്‍ ആണ് സംവിധാനം ചെയ്യുന്നത്. പാമ്ബു സട്ടൈ എന്ന ചിത്രമൊരുക്കിയാണ് ആദം ശ്രദ്ധേയനാവുന്നത്. വനിതയ്‌ക്കൊപ്പമുള്ള പുതിയ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.