വിവാഹത്തെ കുറിച്ച്‌ ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ദേഷ്യപ്പെട്ട് വരലക്ഷ്മി ശരത്കുമാര്‍

ഫിലിം ഡസ്ക്
Monday, March 8, 2021

തന്റെ നിലപാടുകളും സധൈര്യം തുറന്ന് പറയാറുള്ള നടിയാണ് വരലക്ഷ്മി ശരത്കുമാര്‍. ഇപ്പോള്‍ വിവാഹത്തെ കുറിച്ച്‌ ചോദിച്ച മാധ്യമപ്രവര്‍ത്തകന് താരം നല്‍കിയ മറുപടിയാണ് ചര്‍ച്ചയാവുന്നത്.

‘ഇനി ഒരിക്കലും ഇത്തരം ചോദ്യങ്ങള്‍ ആവര്‍ത്തിക്കരുത്. പുരുഷന്‍മാരെപ്പോലെ സ്ത്രീകള്‍ക്കും അവരുടേതായ ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമുണ്ട്. അത് കേവലം വിവാഹത്തില്‍ മാത്രം ഒതുങ്ങുന്നതല്ല.- എന്നായിരുന്നു വരലക്ഷ്മിയുടെ മറുപടി. ഒരു സ്വകാര്യ ആശുപത്രി സംഘടിപ്പിച്ച ചടങ്ങില്‍ അമ്മ ഛായയ്‌ക്കൊപ്പം മുഖ്യാതിഥിയായി എത്തിയതായിരുന്നു താരം. പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് വിവാഹ ചോദ്യം ഉയര്‍ന്നത്.

നടന്‍ ശരത്കുമാറിന്റെ മകളായ വരലക്ഷ്മി 2012ല്‍ സിമ്ബു നായകനായ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. തമിഴിലും തെലുങ്കിലും മാത്രമല്ല മലയാളത്തിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

×