Advertisment

മുപ്പത് വര്‍ഷം സ്റ്റേഷന്‍ വൃത്തിയാക്കി പരിപാലിച്ച സ്വീപ്പറുടെ വിരമിക്കലിന് പോലീസുകാര്‍ നല്‍കിയ അപൂര്‍വ യാത്രയയപ്പ്: ചിത്രം വൈറലാകുന്നു

author-image
admin
New Update

പുതുക്കാട്: മുപ്പത് വര്‍ഷം സ്റ്റേഷന്‍ വൃത്തിയാക്കി പരിപാലിച്ച സ്വീപ്പറുടെ വിരമിക്കലിന് പോലീസുകാര്‍ നല്‍കിയ അപൂര്‍വ യാത്രയയപ്പ് ചിത്രം വൈറലാകുന്നു.

Advertisment

publive-image

തൃശ്ശൂരിലെ പുതുക്കാട് വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷനിലെ പാര്‍ട്ട് ടൈം സ്വീപ്പറായ മുപ്ലിയം സ്വദേശി രാധ(70)യെയാണ് പോലീസുകാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി യാത്രയയച്ചത്.

കോവിഡ് 19 കരുതല്‍ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് വിരമിക്കല്‍ ചടങ്ങും പൊതുയോഗവുമെല്ലാം ഒഴിവാക്കിയിരുന്നു. എന്നാല്‍, ദീര്‍ഘമായ സേവനത്തിന് രാധയെ അര്‍ഹമായവിധം യാത്രയയക്കണമെന്ന് ജില്ലാ പൊലീസ് മേധാവി സ്റ്റേഷനില്‍ വിളിച്ച് നിര്‍ദ്ദേശിച്ചിരുന്നു.

Advertisment