വർക്കല തീപിടുത്തം; പൊലീസും ഫൊറൻസിക്കും ചേർന്ന് തീപ്പിടിത്തം പുനരാവിഷ്ക്കരിച്ചു; തീ പടർന്നത് കാർ പോർച്ചിൽ നിന്നോ വീട്ടിനുള്ളിൽ നിന്നോ ആകാമെന്ന് നിഗമനം; കത്തിയ ഹാർഡ് ഡിസ്ക്കിലെ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ സി ഡാക്കിന്റെ സഹായം തേടുമെന്ന് പൊലീസ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: വർക്കലയിൽ വീടിന് തീപിടിച്ച് അഞ്ച് പേര് മരിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു. അന്വേഷണ സംഘം തീപ്പിടിത്തം പുനരാവിഷ്ക്കരിച്ചു.  സിസിടിവി ദൃശ്യങ്ങളിൽ തീ പടരുന്നത് കാണുന്ന ദൃശ്യങ്ങളാണ് പുനരാവിഷ്ക്കരിച്ചത്. സിസിടിവിയിൽ കാണുന്നത് തീ പിടുത്തതിന്റെ പ്രതിഫലനമെന്ന് വിദഗ്ധ സംഘം പറയുന്നു.

Advertisment

publive-image

തീ പടർന്നത് കാർ പോർച്ചിൽ നിന്നോ വീട്ടിനുള്ളിൽ നിന്നോ ആകാമെന്നാണ് നിഗമനം. തീ പൊരിയുണ്ടാവുകയും പടരുകയും ചെയ്യുന്നതായി സിസിടിവിയിൽ കാണുന്നത് വെട്ടം മതിലിൽ പതിച്ചതിന്റെ പ്രതിഫലനമാണെന്ന് പൊലീസ് പറയുന്നു.

തീ പടർന്നതിന്റെ ഉറവിടം കണ്ടെത്താൻ ഫൊറൻസിക് ഫലമെത്തണം. ഹാർഡ് ഡിസ്ക്ക് കത്തി നശിച്ചതിനാൽ ദൃശ്യങ്ങൾ വീണ്ടെടുക്കാനായില്ല. കത്തിയ ഹാർഡ് ഡിസ്ക്കിലെ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ സി ഡാക്കിന്റെ സഹായം തേടുമെന്നും പൊലീസ് അറിയിച്ചു. മരിച്ചവരുടെ ഫോണുകളിൽ നിന്നും സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല.

Advertisment