അമ്മയുടെ ശസ്ത്രക്രിയക്ക്‌ അന്ന് സഹായിച്ചവര്‍ ഇപ്പോള്‍ ഭീഷണിപ്പെടുത്തുന്നു; ജീവനോടെ തിരിച്ചു പോകുമെന്ന് ഉറപ്പില്ല; പൊട്ടിക്കരഞ്ഞ് വര്‍ഷ; വീഡിയോ

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

publive-image

കണ്ണൂര്‍: അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ ശസ്ത്രക്രിയക്ക് പണം തേടി സോഷ്യല്‍മീഡിയയിലൂടെ സഹായം അഭ്യര്‍ത്ഥിച്ച വര്‍ഷ എന്ന പെണ്‍കുട്ടിയെ മലയാളി സ്വന്തം മകളെ പോലെ നെഞ്ചോട് ചേര്‍ത്തിരുന്നു. 50 ലക്ഷത്തിലധികം രൂപ വര്‍ഷയുടെ അക്കൗണ്ടിലേക്ക് തുടര്‍ന്നെത്തിയെന്നായിരുന്നു അന്ന് റിപ്പോര്‍ട്ടുകള്‍.

Advertisment

ഈ തുക ഉപയോഗിച്ച് കൊച്ചിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വര്‍ഷയുടെ അമ്മയ്ക്ക് കരള്‍ മാറ്റിവെച്ചിരുന്നു. വര്‍ഷയുടെ കരളായിരുന്നു അമ്മയ്ക്ക് വേണ്ടി മാറ്റിവെച്ചിരുന്നത്.

ഇപ്പോള്‍ വീണ്ടുമൊരു ഫേസ്ബുക്ക് വീഡിയോയുമായി എത്തിയിരിക്കുകയാണ് വര്‍ഷ. തന്നെ പണം സ്വരൂപിക്കുന്നതിന് സഹായിച്ച ഒരാള്‍ ഇപ്പോള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നാണ് വര്‍ഷ ആരോപിക്കുന്നത്.

വർഷയ്ക്ക് ലഭിച്ച പണത്തിന്റെ കാര്യം പറഞ്ഞാണ് ഇവർ ഇപ്പോൾ ഈ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്നത്. ഫോണിൽ വിളിച്ച് ഒട്ടേറെ പേർ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ജീവനോടെ മടങ്ങിപോകാൻ കഴിയുന്ന കാര്യം ഉറപ്പില്ലെന്നും പൊട്ടിക്കരഞ്ഞു കൊണ്ട് വർഷ പറയുന്നു.

വര്‍ഷ പങ്കുവച്ച വീഡിയോ...

https://www.facebook.com/varsha.zirwa/videos/151692829827189/?t=50

Advertisment