ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടു ! ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയില്‍ വരുണ്‍ ചക്രവര്‍ത്തി കളിച്ചേക്കില്ല

സ്പോര്‍ട്സ് ഡസ്ക്
Sunday, February 28, 2021

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയില്‍ നിന്ന് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ഒഴിവാക്കിയേക്കുമെന്ന് സൂചന. ഫിറ്റ്‌നസ് ടെസ്റ്റ് പരാജയപ്പെട്ടതാണ് താരത്തിന് വിനയായത്. 8.5 മിനിറ്റിനുള്ളില്‍ രണ്ട് കി.മീ ദൂരം ഓടി പൂര്‍ത്തിയാക്കാന്‍ വരുണിന് സാധിച്ചില്ല. യോ-യോ ടെസ്റ്റിലും നിശ്ചിത മാര്‍ക്ക് വരുണിന് നേടാനായില്ലെന്നാണ് റിപ്പോര്‍ട്ട്.

×