/sathyam/media/post_attachments/Dn5XjQfBTMiyuHISZhNZ.jpg)
ചെന്നൈ: വാസൻ ഐ കെയർ സ്ഥാപകനും എം.എം. അരുൺ (52) അന്തരിച്ചു. നെഞ്ച് വേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരരണത്തില്‍ സംശയമാരോപിച്ച് ചില ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തിയതിനെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മൃതദേഹം ഓമന്‍ദുരര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി.
പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയുടെയോ കൊലപാതകത്തിന്റെയോ ലക്ഷണങ്ങളില്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് അറിയിച്ചതായി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഡോ അരുണ്‍ സ്ഥാപിച്ച വാസന്‍ ഐ കെയര്‍ നേത്ര ചികിത്സാ രംഗത്തെ അറിയപ്പെടുന്ന സ്ഥാപനങ്ങളില്‍ ഒന്നാണ്. ഇന്ത്യയിലുടനീളം 170 ശാഖകള്‍ ആണ് വാസന്‍ ഐകെയറിന് ഉള്ളത്. 1991ൽ തിരുച്ചിയിൽ കുടുംബ ബിസിനസായ വാസൻ മെഡിക്കൽ ഹാൾ ഏറ്റെടുത്തുകൊണ്ടാണ് അരുൺ ഈ രംഗത്ത് എത്തുന്നത്. 170ലധികം ശാഖകളുള്ള വാസൻ ഐ കെയർ ശൃംഖലയ്ക്ക് 2002ലാണ് തുടക്കമിട്ടത്. മീര അരുണാണ് ഭാര്യ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us