New Update
തിരുവനന്തപുരം: തിരുവനന്തപുരം വട്ടപ്പാറയിൽ പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥനെ റബർ തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. വേറ്റിനാട് സ്വദേശി സജീവിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.
Advertisment
മൃതദേഹത്തിൻറെ കഴുത്തിൽ കേബിൽ കൊണ്ട് ഇറുക്കിയ പാടുണ്ട്. സജീവൻ സാധരണ നടക്കാനിറങ്ങുന്ന വഴിയിലല്ല മൃതദേഹം കണ്ടെത്തിയത്.
വട്ടപ്പാറ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രഭാത നടത്തം കഴിഞ്ഞിട്ടും സജീവൻ തിരിച്ചെത്താത്തതിനാൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.