Advertisment

തിരുവനന്തപുരം വട്ടപ്പാറയിൽ പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥനെ റബർ തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

New Update

തിരുവനന്തപുരം: തിരുവനന്തപുരം വട്ടപ്പാറയിൽ പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥനെ റബർ തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. വേറ്റിനാട് സ്വദേശി സജീവിനെയാണ്  മരിച്ചനിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.

Advertisment

publive-image

മൃതദേഹത്തിൻറെ കഴുത്തിൽ കേബിൽ കൊണ്ട് ഇറുക്കിയ പാടുണ്ട്. സജീവൻ സാധരണ നടക്കാനിറങ്ങുന്ന വഴിയിലല്ല മൃതദേഹം കണ്ടെത്തിയത്.

വട്ടപ്പാറ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രഭാത നടത്തം കഴിഞ്ഞിട്ടും സജീവൻ തിരിച്ചെത്താത്തതിനാൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

murder case
Advertisment