Advertisment

വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍കുമാറിനെ നിര്‍ത്തി കെ മുരളീധരന്‍ പാലം വലിച്ചു ; കഴിഞ്ഞ തവണ വിജയിപ്പിച്ചതിന് കെ മുരളീധരന്‍ സിപിഎമ്മിനോട് പ്രത്യുപകാരം ചെയ്തു ; പോളിംഗ് സ്‌റ്റേഷനില്‍ വന്നാല്‍ ബിജെപിക്ക് ലഭിക്കുമെന്ന് ഉറപ്പുള്ള നിരവധി ആളുകള്‍ വോട്ട് ചെയ്യാന്‍ എത്തിയില്ല ; ആര് ജയിച്ചാലും കുറഞ്ഞ വോട്ടിന്റെ ഭൂരിപക്ഷത്തിനായിരിക്കും വിജയിക്കുകയെന്ന് എസ് സുരേഷ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍കുമാറിനെ നിര്‍ത്തി കെ മുരളീധരന്‍ പാലം വലിച്ചെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എസ് സുരേഷ്. കഴിഞ്ഞ തവണ വിജയിപ്പിച്ചതിന് കെ മുരളീധരന്‍ സിപിഎമ്മിനോട് പ്രത്യുപകാരം ചെയ്തു.

Advertisment

publive-image

വട്ടിയൂര്‍ക്കാവില്‍ പ്രതീക്ഷിച്ച പോളിംഗ് ഉണ്ടായില്ല. ബിജെപിക്ക് ഉറപ്പുള്ള വോട്ടുകള്‍ കിട്ടി. എന്നാല്‍ പോളിംഗ് സ്‌റ്റേഷനില്‍ വന്നാല്‍ ബിജെപിക്ക് ലഭിക്കുമെന്ന് ഉറപ്പുള്ള നിരവധി ആളുകള്‍ വോട്ട് ചെയ്യാന്‍ എത്തിയില്ല. ആര് ജയിച്ചാലും കുറഞ്ഞ വോട്ടിന്റെ ഭൂരിപക്ഷത്തിനായിരിക്കും വിജയിക്കുകയെന്നും സുരേഷ് പറഞ്ഞു.

വിശ്വാസ സമൂഹത്തിന്റെ വോട്ടുകള്‍ ബിജെപിക്ക് അനുകൂലമായി കിട്ടിയിട്ടുണ്ട്. എന്‍എസ്എസ് യുഡിഎഫിന് അനുകൂലമാണെന്ന് ചില കോണ്‍ഗ്രസുകാര്‍ പറഞ്ഞു പരത്തിയിരുന്നു.

അത് കോണ്‍ഗ്രസുകാരുടെ മാത്രം പ്രചാരണമായിരുന്നു. വിശ്വാസ സമൂഹം ശരിദൂരത്തില്‍ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തിട്ടുണ്ട്. എന്‍എസ്എസ് നിലപാട് ഒരു ശതമാനം പോലും ബിജെപിക്ക് തിരിച്ചടിയായിട്ടില്ല. അവരുടെ ശരിദൂരം ശരിയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment