Advertisment

വട്ടിയൂർക്കാവിൽ ഇത്തവണ വേണുഗാനമുയരുമോ ? മണ്ഡലത്തിൽ ഗായകൻ ജി വേണുഗോപാലിനെ പരിഗണിച്ച് കോൺഗ്രസ് ! മണ്ഡലം ഏതുവിധേനയും തിരിച്ചുപിടിക്കണമെന്ന് ഉറപ്പിച്ച് കോൺഗ്രസ്. മുതിർന്ന നേതാക്കളും പരിഗണനയിൽ. സുരേഷ് ഗോപിയെ കളത്തിലിറക്കാൻ ബിജെപി നീക്കം. ഇടതു സ്ഥാനാർത്ഥി ഇക്കുറിയും വികെ പ്രശാന്ത് തന്നെ. വട്ടിയൂർക്കാവിലെ പോരാട്ടത്തിന് ഇത്തവണ കൂടുതൽ ചൂട് !

New Update

publive-image

Advertisment

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവാന്‍ ചലച്ചിത്ര പിന്നണി ഗായകന്‍ ജി വേണുഗോപാലിന്റെ പേരും പരിഗണനയില്‍. കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമായിരുന്ന വട്ടിയൂര്‍ക്കാവ് തിരിച്ച് പിടിക്കാന്‍ ജനപ്രീതിയുള്ളവരെ നിര്‍ത്താന്‍ തീരുമാനിച്ചതിനിടെയാണ് വേണുഗോപാലിന്റെ പേര് ഉയര്‍ന്നുവന്നത്.

കോളേജ് പഠനകാലത്തെ കെഎസ്‌യു ബന്ധം മുന്‍നിര്‍ത്തിയാണ് ഗായകന്‍ വേണുഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായി ചില നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. യുഡിഎഫിന്റെ ഉറച്ച മണ്ഡലമായ വട്ടിയൂര്‍കാവില്‍ നിന്നും വികെ പ്രശാന്ത് വിജയിച്ചതോടെ അത് യുഡിഎഫ് പാളയത്തില്‍ ചെറുതായി ഇളക്കം തട്ടിയിട്ടുണ്ട്. ഇതോടെ മണ്ഡലം പിടിക്കാന്‍ മികച്ച സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തി കൊണ്ട് വരേണ്ടത് അനിവാര്യതയായി.

ഇതാണ് വേണുഗോപാലിൻ്റെ പേര് ഉയരാൻ കാരണം. കോൺഗ്രസിന് കാര്യമായ സ്വാധീനമുള്ള മണ്ഡലമാണ് വട്ടിയൂർക്കാവ്. മികച്ച സ്ഥാനാർത്ഥിയുണ്ടെങ്കിൽ ഇക്കുറി മണ്ഡലം തിരിച്ചു പിടിക്കാമെന്നാണ് പാർട്ടി പ്രതീക്ഷ.

അതിനിടെ മുതിർന്ന നേതാക്കൾ മത്സരിക്കണമെന്ന ആവശ്യവും ശക്തമാണ്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച കെ മോഹൻകുമാർ, വിഎം സുധീരൻ തുടങ്ങിയവരുടെ പേര് ഉയർന്നിട്ടുണ്ടെങ്കിലും യുവാക്കൾ വേണമെന്ന നിലപാടും ഉയർന്നിട്ടുണ്ട്.

അതേസമയം വട്ടിയൂര്‍ക്കാവില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി രാജ്യസഭ എംപിയും നടനുമായ സുരേഷ് ഗോപിയെ നിര്‍ത്തിയേക്കുമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. രാജ്യസഭാംഗത്വം വൈകാതെ പൂര്‍ത്തിയാകാനിരിക്കെ സുരേഷ്ഗോപിയെ നിര്‍ത്താനുള്ള സാധ്യത ഏറെയാണ്. ദേശീയ നേതൃത്വം ആവശ്യപ്പെട്ടാല്‍ സുരേഷ്ഗോപി മത്സരിച്ചേക്കും.

സംസ്ഥാന നേതൃത്വത്തെക്കാള്‍ കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെടുത്തിയാണ് സുരേഷ് ഗേപി പ്രവര്‍ത്തിക്കുന്നത്. വിവി രാജേഷിനെയും മണ്ഡലത്തിൽ പരീക്ഷിക്കാനിടയുണ്ട്.

ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ വികെ പ്രശാന്ത് തന്നെയായിക്കും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. പ്രശാന്ത് മണ്ഡലത്തിൽ പ്രാഥമിക പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.

suresh gopi ldf trivandrum news g.venugopal
Advertisment