New Update
പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ ജങ്ക്ഷനില്‍വച്ച് വാവ സുരേഷിന് അണലിയുടെ കടിയേറ്റത് കുപ്പിയില്‍ കയറ്റുന്നതിനിടെ.
Advertisment
ഒരു വീട്ടിലെ കിണറ്റില്‍ നിന്നു പിടിച്ച അണലിയെ കുപ്പിയില്‍ കയറ്റുന്നതിനിടെ പാമ്പ് കയ്യില്‍ കടിക്കുകയായിരുന്നു. അപ്രതീക്ഷിതമായാണ് അണലി വാവ സുരേഷിന്റെ കൈപ്പത്തിയില്‍ കടിച്ചത്.
കടിയേറ്റയുടന്‍ തന്നെ ബോട്ടില്‍ താഴെയിട്ട് സുരേഷ് സ്വയം പ്രഥമ ശ്രുശൂഷ നല്‍കുന്നതും വീഡിയോയില്‍ കാണാം. കൈവശമുണ്ടായിരുന്ന മരുന്നുപയോഗിച്ചശേഷം ഉച്ചയോടെയാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കില്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.