വിദഗ്‌ദ്ധ ചികിത്സയ്‌ക്കായി വാവ സുരേഷിനെ പ്രത്യേക വാർഡിലേക്ക് മാറ്റി ; ആരോഗ്യനില തൃപ്‌തികരമെന്ന് മന്ത്രി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, February 19, 2020

തിരുവനന്തപുരം : അണലിയുടെ കടിയേറ്റ് ആശുപത്രിയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ  . വിദഗ്‌ദ്ധ ചികിത്സയ്‌ക്കായി വാവ സുരേഷിനെ പ്രത്യേക വാർഡിലേക്ക് മാറ്റി. ഇതിനായി മെഡിക്കൽ ബോർഡ് രൂപീകരിച്ചതായും മന്ത്രി വ്യക്തമാക്കി.

മെഡിസിൻ വിഭാഗം മേധാവി ഡോ. രവി കുമാർ കുറുപ്പ്, മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. അരുണ, ക്രിട്ടിക്കൽ കെയർ അസോസിയേറ്റ് പ്രൊഫസർ ഡോ.അനിൽ സത്യദാസ്, ഹേമറ്റോളജി വിഭാഗം അഡീഷണൽ പ്രൊഫസർ ഡോ.ശ്രീനാഥ് എന്നിവരാണ് ബോർഡിൽ ഉള്ളത്. അണുബാധ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

×