New Update
Advertisment
തിരുവനന്തപുരം: വാവ സുരേഷിന്റെ കാർ അപകടത്തിൽപ്പെട്ടു. അപകടത്തിൽ വാവ സുരേഷിന് ഗുരുതര പരിക്ക്. കിളിമാനൂർ വെച്ചാണ് വാവ സുരേഷ് സഞ്ചരിച്ച കാർ കെ.എസ്.ആർ.ടി.സിയുമായി കൂട്ടിയിടിച്ചത്. വാവ സുരേഷിന് മുഖത്ത് ഗുരുതര പരിക്കുപറ്റിയിട്ടുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്തു നിന്നും നിലമേൽ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ കിളിമാനൂരിൽ വെച്ച് നിയന്ത്രണം തെറ്റി മൺതിട്ടയിൽ പോയിടിച്ചു. ശേഷം കറങ്ങി എതിരെ വന്നിരുന്ന കെ.എസ്.ആർ.ടി.സി ബസുമായി ഇടിക്കുകയായിരുന്നു.