വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

New Update

തിരുവനന്തപുരം: പാമ്പു കടിയേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് ആശുപത്രി അധികൃതര്‍. എന്നാല്‍, അപകടനില തരണം ചെയ്‌തെന്ന് പറയാറായിട്ടില്ല.

Advertisment

publive-image

മള്‍ട്ടി ഡിസിപ്ലിനറി ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സുരേഷിന്റെ പൂര്‍ണമായ ആരോഗ്യസ്ഥിതിയെക്കുറിച്ച് 72 മണിക്കൂര്‍ കഴിഞ്ഞു മാത്രമേ വ്യക്തത ഉറപ്പു വരുത്താനാകുകയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് പത്തനാപുരത്ത് കിണറ്റില്‍നിന്ന് പാമ്പ് പിടിക്കുന്നതിനിടെ അണലിയുടെ കടിയേറ്റ സുരേഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്.

snake bite vava suresh
Advertisment