വാവ സുരേഷിനായി മണ്ണാറശാലയില്‍ വഴിപാട് നിറയുന്നു

New Update

അണലിയുടെ കടിയേറ്റ് ആശുപത്രിയില്‍ ഗുരുതരമായി കഴിയുന്ന വാവ സുരേഷിനായി മണ്ണാറശാലയില്‍ വഴിപാടുകള്‍ നേര്‍ന്ന് സുഹൃത്തുക്കളും നാട്ടുകാരും. വാവ സുരേഷ് സുഖം പ്രാപിക്കാന്‍ കേരളത്തിലെ ഏറ്റവും വലിയ നാഗരാജ ക്ഷേത്രത്തില്‍ പലതരം വഴിപാടുകളാണ് അഭ്യുദയകാംക്ഷികള്‍ നേരുന്നത്.

Advertisment

publive-image

ഒരു വീട്ടിലെ കിണറില്‍നിന്നു പിടിച്ച അണലിയാണ് വാവയെ കടിച്ചത്. കുപ്പിയിലാക്കിക്കൊണ്ടുപോയ അണലിയെ കാണാന്‍ നാട്ടുകാര്‍ ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച് പുറത്തെടുക്കുന്നതിനിടെ കൈയില്‍ കടിയേല്‍ക്കുകയായിരുന്നു. കൈവശമുണ്ടായിരുന്ന മരുന്നുപയോഗിച്ച് പ്രഥമശുശ്രൂഷ നടത്തിയശേഷം ഉച്ചയോടെയാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കില്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പത്.

മള്‍ട്ടി ഡിസിപ്ലിനറി ഐ.സി.യു.വില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സുരേഷിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്.ഷര്‍മ്മദ് അറിയിച്ചു. ആന്റിവെനം നല്‍കിവരികയാണെന്നും. 72 മണിക്കൂര്‍ നിരീക്ഷണം വേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

snake bite vava suresh mannarassala
Advertisment