സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ വാവ്വെ ഇലക്‌ട്രിക് കാര്‍ നിര്‍മ്മാണരംഗത്തേക്ക് കടക്കാനൊരുങ്ങുന്നു

author-image
admin
New Update

ചൈനയയിലെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ വാവ്വെ ഇലക്‌ട്രിക് കാര്‍ നിര്‍മ്മാണരംഗത്തേക്ക് കടക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. റോയിട്ടേഴ്‌സാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഈ വര്‍ഷം തന്നെ ഇ-കാര്‍ മോഡലുകള്‍ വാവ്വെ അവതരിപ്പിച്ചേക്കുമെന്നാണ് വിവരം.

Advertisment

publive-image

തങ്ങളുടെ ഇലക്‌ട്രിക്ക് കാര്‍ പദ്ധതി നടപ്പിലാക്കുന്നതിനോടനുബന്ധിച്ച്‌ വാവ്വെ ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഷാന്‍ഗന്‍ ഓട്ടോമൊബൈല്‍സുമായി കരാറില്‍ എത്തിയേക്കുമെന്നാണ് സൂചന. വാവ്വെയുടെ ഇലക്‌ട്രിക്ക് കാര്‍ നിര്‍മ്മാണത്തിന് ഷാന്‍ഗന്‍ ഓട്ടോമൊബൈല്‍സിന്റെ പ്ലാന്റുകള്‍ ഉപയോഗിക്കാനായിരിക്കും ഈ ധാരണ. ഒപ്പം തന്നെ മറ്റുചില ഓട്ടോ കമ്ബനികളുമായി വാവ്വെ ഈ വിഷയത്തില്‍ ചര്‍ച്ചയിലാണെന്നാണ് റിപ്പോര്‍ട്ട്.

യുഎസ് വിലക്കുകള്‍ നിലനില്‍ക്കുന്നതിനാല്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്ന് വലിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്ബനികളില്‍ ഒന്നായ വാവ്വെയ്ക്ക് വലിയ തിരിച്ചടിയാണ് കഴിഞ്ഞ കാലങ്ങളില്‍ സംഭവിച്ചത്.

vave electric car
Advertisment