27
Saturday November 2021
കേരളം

സ്വാതന്ത്ര്യപൂർവ്വ ഇന്ത്യയിൽ സംഘപരിവാറിന്റെ വർഗ്ഗീയതയെ എങ്ങനെയാണോ ഗാന്ധിമാർഗ്ഗത്തിലൂടെ പരാജയപ്പെടുത്തിയത്, അതേ ആശയത്തിൽ ഉറച്ച് വർത്തമാന കാലത്തിലെ സംഘപരിവാർ ഫാസിസത്തെയും തോൽപ്പിക്കും-വി.ഡി. സതീശന്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, October 6, 2021

തിരുവനന്തപുരം: സ്വാതന്ത്ര്യപൂർവ്വ ഇന്ത്യയിൽ സംഘപരിവാറിന്റെ വർഗ്ഗീയതയെ എങ്ങനെയാണോ ഗാന്ധിമാർഗ്ഗത്തിലൂടെ പരാജയപ്പെടുത്തിയത്, അതേ ആശയത്തിൽ ഉറച്ച് വർത്തമാന കാലത്തിലെ സംഘപരിവാർ ഫാസിസത്തെയും തോൽപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രാഹുല്‍ ഗാന്ധിയുടെയും, പ്രിയങ്ക ഗാന്ധിയുടെയും ലഖിംപുര്‍ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് സതീശന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റ്…

ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധ നടപടികളെ പരാജയപ്പെടുത്തി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലഖീംപൂരിലേക്ക്. കുറ്റവാളികളെ ഇപ്പോഴും അറസ്റ്റ് ചെയ്യാത്ത ഉത്തർ പ്രദേശ് പോലീസ് അവരുടെ മുഴുവൻ സമയവും ഊർജ്ജവും ചെലവാക്കിയത് കർഷകരോട് ഐക്യദാർഢ്യവുമായി എത്തിയ പ്രിയങ്ക ഗാന്ധിയെ തടയുന്നതിനാണ്.

എല്ലാ നിയമങ്ങളെയും ലംഘിച്ച് അവരെ കസ്റ്റഡിയിൽ വച്ച സർക്കാർ സത്യം മൂടി വയ്ക്കാൻ നടത്തിയ ശ്രമങ്ങളായിരുന്നു എല്ലാം. കസ്റ്റഡിയിലെടുത്തിട്ടും കോടതിയുടെ മുന്നിൽ ഹാജരാക്കാതെ നിയമലംഘനം നടത്തിയ സർക്കാരിനെ കസ്റ്റഡിയിൽ നിരാഹാര സത്യാഗ്രഹത്തിലൂടെയായിരുന്നു പ്രിയങ്ക നേരിട്ടത്. കർഷകരെ കാണാൻ എത്തിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെയും പഞ്ചാബ് മുഖ്യമന്ത്രിയെയും പോലീസ് തടഞ്ഞു.

രാഹുൽ ഗാന്ധി കൂടി ലഖീംപൂരിലേക്ക് വരുന്നു എന്നറിഞ്ഞ യു.പി. സർക്കാർ ഇന്ന് രാവിലെ വരെ തീരുമാനിച്ചത് രാഹുലിനെയും തടയുക എന്നതാണ്. പത്രസമ്മേളനത്തിൽ രാഹുൽ ഗാന്ധി യു.പി.യിലേക്ക് പുറപ്പെടുന്നു എന്ന് പ്രഖ്യാപിച്ചതോടെ ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് സർക്കാർ ഗാന്ധിക്ക് മുന്നിൽ പതറുകയായിരുന്നു.

ലക്‌നൗവിൽ എത്തിയ രാഹുൽ ഗാന്ധിയെ വീണ്ടും തങ്ങളുടെ അധികാരം ഉപയോഗിച്ച് നിയന്ത്രിക്കാൻ ശ്രമിച്ചു. എയർപോർട്ടിൽ തന്നെ ധർണ്ണ ഇരുന്ന രാഹുൽ ഗാന്ധിയുടെ മുന്നിൽ വീണ്ടും സർക്കാരിന് അടിയറവ് പറയേണ്ടി വന്നു.

സ്വാതന്ത്ര്യപൂർവ്വ ഇന്ത്യയിൽ സംഘപരിവാറിന്റെ വർഗ്ഗീയതയെ എങ്ങനെയാണോ ഗാന്ധിമാർഗ്ഗത്തിലൂടെ പരാജയപ്പെടുത്തിയത്, അതേ ആശയത്തിൽ ഉറച്ച് വർത്തമാന കാലത്തിലെ സംഘപരിവാർ ഫാസിസത്തെയും നമ്മൾ തോൽപ്പിക്കും. പ്രിയങ്കയും രാഹുലും ലഖീംപൂരിലേക്ക് ഉള്ള യാത്രയിലാണ്. രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം കോഴിക്കോട് പറഞ്ഞത് പോലെ സംഘപരിവാർ വിതയ്ക്കുന്ന വെറുപ്പിന് സ്നേഹം കൊണ്ടും കാരുണ്യം കൊണ്ടും നമ്മൾ മറുപടി പറയും!!

വെബ്സൈറ്റിൽ അപ്ഡേഷൻ നടക്കുന്നതിനാൻ പുതിയ വാർത്തകൾ അപ് ലോഡ് ചെയ്യുന്നതിലും വാർത്ത ലിങ്കുകൾ തുറക്കുന്നതിലും നേരിയ താമസം നേരിടുന്നുണ്ട്. മാന്യ വായനക്കാർ സഹകരിക്കുമല്ലോ.

Related Posts

More News

സംസ്ഥാനത്ത് വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ വിവാഹിതരുടെ മതം തെളിയിക്കുന്ന രേഖയോ, മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യമില്ലെന്നും വിവാഹ രജിസ്ട്രേഷനുള്ള മെമ്മോറാണ്ടത്തിനൊപ്പം വിവാഹം ചെയ്യുന്നവരുടെ ജനനതീയതി തെളിയിക്കുന്ന അംഗീകൃത രേഖകളും വിവാഹം നടന്നത് തെളിയിക്കുന്ന രേഖയും മതിയെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. 2008ലെ വിവാഹ രജിസ്ട്രേഷൻ ചട്ടങ്ങൾ പ്രകാരം എല്ലാ വിവാഹങ്ങളും കക്ഷികളുടെ മതഭേദമന്യേ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് നിഷ്‌കർഷിച്ചിരുന്നു. എന്നാൽ, 2015ൽ ചട്ടത്തിൽ ഭേദഗതി […]

ആംസ്റ്റര്‍ഡാം: ദക്ഷിണാഫ്രിക്കയില്‍ നിന്ന് നെതര്‍ലന്‍ഡ്‌സിലെത്തിയ 61 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ ഷിഫോള്‍ വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലുകളില്‍ ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്. പോസീറ്റിവ് ആയവരില്‍ ഒമിക്രോണ്‍ വകഭേദം ഉണ്ടോ എന്ന് അറിയാനായി കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയതിന് പിന്നാലെ അറുന്നൂറോളം പേരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.

ദുബൈ: പുതിയ കൊവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ചില രാജ്യങ്ങള്‍ പ്രവേശന വിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുതിയ നിര്‍ദ്ദേശങ്ങളുമായി എമിറേററ്‌സ് എയര്‍ലൈന്‍. യാത്രയ്ക്ക് മുമ്പ് നിയന്ത്രണങ്ങള്‍ പരിശോധിക്കണമെന്ന് എമിറേറ്റ്‌സ് അറിയിച്ചു. സിംഗപ്പൂര്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതോടെയാണ് എമിറേറ്റ്‌സ് വെബ്‌സൈറ്റില്‍ നിര്‍ദ്ദേശങ്ങള്‍ വന്നത്. നിയന്ത്രണങ്ങള്‍ ബാധകമാകുന്ന യാത്രക്കാര്‍ റീബുക്കിങ് ഉള്‍പ്പെടെയുള്ളവയ്ക്കായി അതത് ട്രാവല്‍ ഏജന്റുമാരെ ബന്ധപ്പെടുകയോ എമിറേറ്റ്‌സ് കാള്‍ സെന്ററിനെ സമീപിക്കുകയോ ചെയ്യണമെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരം: ചരക്ക് സേവന നികുതി വകുപ്പ് ആംനസ്റ്റി പദ്ധതി 2021 ലേക്ക് ഓപ്ഷൻ സമർപ്പിക്കുവാനിലുള്ള അവസാന തീയതി നവംബർ 30 ന് അവസാനിക്കും. ചരക്ക് സേവന നികുതി നിയമം നിലവിൽ വരുന്നതിനു മുൻപുണ്ടായിരുന്ന നികുതി നിയമങ്ങളായ കേരള മൂല്യവർദ്ധിത നികുതി, കേന്ദ്ര വിൽപന നികുതി, കാർഷികാദായ നികുതി, പൊതു വിൽപന നികുതി, ആഡംബര നികുതി, സർചാർജ്, എന്നീ നിയമങ്ങൾ പ്രകാരമുള്ള കുടിശ്ശികകൾ തീർക്കാനാണ് ആംനസ്റ്റി പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. പിഴയിലും പലിശയിലും 100% ഇളവ് ലഭിക്കും എന്നാൽ കേരള […]

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച നടത്താനിരുന്ന പാര്‍ലമെന്റിലേക്കുള്ള ട്രാക്ടര്‍ റാലി മാറ്റിവെക്കാന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം. അതിര്‍ത്തിയിലെ കര്‍ഷക സമരം തുടരാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. ഡിസംബര്‍ നാലിന് അടുത്ത യോഗം ചേരുന്നത് വരെ പുതിയ സമരം ഉണ്ടാവില്ല. അതേ സമയം, സമരത്തിനിടെ കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുന്നതിൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. നഷ്ടപരിഹാര കാര്യത്തിലും സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ വ്യക്തമാക്കി.

കോട്ടയം: ഇരുപത്തെട്ടു വർഷം കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ്, മീനച്ചിൽ താലൂക്ക് കാർഷിക വികസന ബാങ്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ച ഇ.ജെ ആഗസ്തി കേരള കോൺഗ്രസ് (എം) പാർട്ടിയേയും ചെയർമാൻ ജോസ് കെ മാണിയേയും തള്ളിപ്പറയുന്നത് അദ്ദേഹം പാർട്ടി വിട്ടത് കൊണ്ട് വന്നു ചേർന്ന സ്ഥാന നഷ്ടം മൂലം ഉണ്ടായ നിരാശകൊണ്ടെന്ന്   സണ്ണി തെക്കേടം പറഞ്ഞു ആഗസ്തി സാർ പ്രസിഡണ്ടായും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനറായും പ്രവർത്തിച്ച സമയത്താണ് അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം […]

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം കപിൽ ദേവായി രൺവീർ സിങ് വേഷമിടുന്ന “83” യുടെ ടീസർ റിലീസ് ചെയ്തു. ചിത്രത്തിന്‍റെ സംവിധായകന്‍ കബീർ ഖാനാണ് സോഷൃൽ മീഡിയയിലൂടെ ടീസർ പങ്കുവച്ചത്. രൂപം കൊണ്ടും വേഷവിധാനം കൊണ്ടും കപിൽ ദേവായി രൺവീർ എത്തുന്നതിന്‍റെ ചിതങ്ങൾ ഇതിനോടകം സമൂഹ മാധൃമങ്ങളിൽ വൈറലായിരുന്നു. വിവിയൻ റിച്ചാർഡ്‌സിന് മദൻ ലാൽ എറിഞ്ഞ പന്ത് കപിൽ ദേവ് ഇന്തൃൻ ക്രിക്കറ്റ് ആരാധകരെ മുൾമുനയിൽ നിർത്തിച്ച ക്യാച്ചെടുക്കുന്നതാണ് ടീസറിൽ കാണുന്നത്. സാഖിബ് സലീം, ഹാർഡി സന്ധു, […]

അമേരിക്കയിലെ വിസ്‌കോണ്‍സിനില്‍ ക്രിസ്മസ് പരേഡ് കൂട്ടക്കൊലയുടെ ജീവിക്കുന്ന രക്തസാക്ഷിയായി പതിനൊന്നു വയസ്സുകാരി ജെസ്സലിന്‍ ടോറസ്. പരേഡ് നടക്കുന്നതിനിടയിലേക്ക് അക്രമി വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. നവംബര്‍ 21 ന് നടന്ന അപകടത്തില്‍ പരിക്കേറ്റ ഒമ്പത് കുട്ടികളില്‍ ഒരാളാണ് ജെസ്സലിന്‍ ടോറസ്. അബോധാവസ്ഥയിലുള്ള ജെസ്സലിന്‍ ഇപ്പോള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ പിടിച്ചു നിര്‍ത്തുന്നത്. അമേരിക്കയില്‍ കഴിഞ്ഞ ദിവസം താങ്ക്‌സ്ഗിവിംഗ് ഡേ ആഘോഷിച്ചപ്പോള്‍ ആശുപത്രിക്കിടക്കയില്‍ മകള്‍ക്കരികിലിരുന്ന് ജസ്സലിന്റെ അമ്മ എഴുതിയ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ കണ്ണീര്‍ പടര്‍ത്തി വൈറലായിരുന്നു. ഒരമ്മയും ഇങ്ങനൊരവസ്ഥയിലൂടെ കടന്നു […]

കുവൈറ്റ്: തൃശൂർ അസോസിയേഷന്റെ പതിനഞ്ചാം വാർഷിക ആഘോഷം ഫേസ്ബുക്ക് ലൈവ് ആയി നടത്തി. അംഗങ്ങളുടെ വെൽക്കം ഡാൻസും, വിവിധ കലാപരിപാടികളും, ഓർക്കിഡിസ് മ്യൂസിക്കൽ ഈവന്റ്സ് അവതരിപ്പിച്ച സംഗീത വിരുന്നും ആഘോഷത്തിനു മാറ്റുകൂട്ടി. പ്രാർത്ഥനാ ഗീതത്തോടെ ആരംഭിച്ച യോഗത്തിൽ അൽമുള്ള എക്സ്ചേഞ്ച് മാർക്കറ്റിങ്ങ് മാനേജർ ഹുസേഫ സാദൻപൂർവാല നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ഇന്ത്യൻ അംബാസിഡർ സിബി ജോർജ്ജ് അസോസിയേഷൻ അംഗങ്ങൾക്ക്‌ ആശംസകള്‍ അര്‍പ്പിച്ചു. കുവൈറ്റിലെ വളരെ ആക്ടീവ്‌ ആയീട്ടുള്ള അസോസിയേഷനുകളിൽ ഒന്നാണ് തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് […]

error: Content is protected !!