കരുണാകരന്‍ തുടങ്ങിയ കാര്യമാണ് ഞാന്‍ തുടര്‍ന്നത്, ഇഫ്താറിന്റെ അര്‍ഥമറിയാത്തവര്‍ പുലമ്പുമ്പോള്‍ എന്ത് പറയാനാണ്‌; ഇഫ്താറിന് പാര്‍ട്ടി വിലക്കില്ലെന്ന് കെ.വി.തോമസിന് പ്രതിപക്ഷ നേതാവിന്‍റെ മറുപടി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ഇഫ്താറിന് പാര്‍ട്ടി വിലക്കില്ലെന്ന് കെ.വി.തോമസിന് പ്രതിപക്ഷ നേതാവിന്‍റെ മറുപടി. ഇഫ്താറിന്റെ അര്‍ഥമറിയാത്തവര്‍ പുലമ്പുമ്പോള്‍ എന്ത് പറയാനെന്ന് വി.ഡി.സതീശന്‍.

Advertisment

publive-image

കരുണാകരന്‍ തുടങ്ങിയ കാര്യമാണ് താന്‍ തുടര്‍ന്നതെന്നും വിഡി സതീശന്‍ തിരുവനന്തപുരത്ത് പറ‍ഞ്ഞു. പി.സി.വിഷ്ണുനാഥിന് എഐവൈഎഫ് സെമിനാറില്‍ പങ്കെടുക്കാന്‍ അനുമതി ഉണ്ടോ എന്ന് അറിയില്ലെന്നും സതീശൻ പറഞ്ഞു.

വി.ഡി.സതീശന്‍ മുഖ്യമന്ത്രിക്കൊപ്പം വിരുന്നില്‍ പങ്കെടുത്തത് ചോദ്യംചെയ്ത് കെ.വി തോമസ്. മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്ത പ്രതിപക്ഷനേതാവ് ഇടതുപക്ഷത്തേക്ക് പോകുമോയെന്നും തനിക്കൊരു നീതി, മറ്റുളളവര്‍ക്ക് മറ്റൊരു നീതി എന്നത് ശരിയാണോ എന്നും അദ്ദേഹം ചോദിച്ചു.

Advertisment