ബൂട്ട് ഇട്ട് നാഭിക്ക് ചവിട്ടി, മറ്റൊരാളുടെ നെഞ്ചത്ത് ചവിട്ടി, കൂടുതൽ തെളിവുകളുടെ ആവശ്യമില്ല; കെ റെയിൽ വിരുദ്ധ സമരക്കാരെ ക്രൂരമായി മർദ്ദിച്ച പൊലീസിനെതിരെ നടപടി വേണമെന്ന് പ്രതിപക്ഷനേതാവ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: കെ റെയിൽ വിരുദ്ധ സമരക്കാരെ ക്രൂരമായി മർദ്ദിച്ച പൊലീസിനെതിരെ നടപടി വേണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ബൂട്ട് ഇട്ട് നാഭിക്ക് ചവിട്ടി. മറ്റൊരാളുടെ നെഞ്ചത്ത് ചവിട്ടി.കൂടുതൽ തെളിവുകളുടെ ആവശ്യമില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

Advertisment

publive-image

മർദ്ദനം കൊണ്ട് അടിച്ചു അമർത്താനാകില്ല. ഒരു സ്ഥലത്തും കെ റെയിൽ കല്ലിടാൻ അനുവദിക്കില്ല. കല്ലിട്ടൽ പിഴുത് ഏറിയും. ദില്ലി പൊലീസ് കാണിക്കുന്നത് പോലെ തന്നെ കേരളാ പൊലീസും കാണിക്കുന്നു.

ഇത് മുഖ്യമന്ത്രിക്ക് ഭൂഷണം ആണോ. ഇങ്ങനെ കാടൻ രീതിയിൽ ആണോ സമരത്തെ നേരിടുന്നത്. കോൺ​ഗ്രസ് പ്രവർത്തകർക്ക് നേരെ കാലുയർത്തുന്ന പൊലീസുകാർക്ക് മുന്നറിയിപ്പ് നൽകുകയാണ്.

കാലുയർത്തുന്നതിന് മുമ്പ് മൂന്ന് പ്രാവശ്യം ആലോചിക്കണം. ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. നാഭിക്ക് ലക്ഷ്യം വെച്ചാണ് ചവിട്ടിയത്. ദില്ലിയിൽ ഒരു നീതി, ഇവിടെ മറ്റൊന്ന് എന്നാണോ.

പൊലീസുകാർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ കാണാം. ഭീഷണി എങ്കിൽ ഭീഷണി ആയി തന്നെ കണക്കാക്കാം. ഇത്തരം അതിക്രമം കേരളത്തിൽ വച്ചു വാഴിക്കില്ല എന്നും വി ഡി സതീശൻ പറഞ്ഞു.

Advertisment