സ്വപ്നയുടേത് വെറും ആരോപണങ്ങളല്ലെന്ന് തെളിഞ്ഞു, വിശ്വാസ്യത വര്‍ദ്ധിച്ചുവെന്ന് വി ഡി സതീശന്‍

New Update

publive-image

കോഴിക്കോട്: സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്നസുരേഷിന്റെ വിശ്വാസ്യത വര്‍ദ്ധിച്ചുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സ്വപ്നയുടേത് വെറും ആരോപണങ്ങള്‍ അല്ലെന്നും മാധ്യമത്തിനെതിരെ നല്‍കിയ കത്ത് പുറത്തുവന്നത് ഇതിന് തെളിവാണെന്നും സതീശന്‍ പറഞ്ഞു. സ്വപ്നയുമായി വ്യക്തിബന്ധം ഉണ്ടെന്ന് ജലീല്‍ സമ്മതിച്ചത് ഗുരുതരമായ സാഹചര്യമാണെന്നും സതീശന്‍ വ്യക്തമാക്കി.

Advertisment

കെ.ടി ജലീല്‍ മന്ത്രിയായിരിക്കെ യു.എ.ഇ കോണ്‍സുലേറ്റുമായി ചേര്‍ന്ന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന ഗുരുതരമായ ആരോപണവുമായി സ്വപ്‌ന സുരേഷ് ഇന്നലെയാണ് രംഗത്തെത്തിയത്. പാര്‍ട്ടിയില്‍ സ്വാധീനമുണ്ടാക്കാനും നയതന്ത്രചാനലില്‍ അനധികൃത ബിസിനസുകള്‍ നടത്താനും ജലീല്‍ കോണ്‍സുലേറ്റിനെ ദുരുപയോഗിച്ചെന്നും സ്വപ്ന ആരോപിച്ചു.

സ്വപ്നയുടെ ആരോപണങ്ങള്‍

യു.എ.ഇ ഭരണാധികാരിയുടെ പ്രിയം നേടാന്‍ സഹായിക്കണമെന്നും നയതന്ത്ര ചാനലില്‍ പലതും ചെയ്യാമെന്നും പറഞ്ഞു. ഇക്കാര്യം താന്‍ കോണ്‍സുല്‍ ജനറലിനോടു പറഞ്ഞു. നയതന്ത്ര ചാനലിലെ തന്റെ അനധികൃത ബിസിനസുകള്‍ക്കു മുഖ്യമന്ത്രിയുടെയും ഭരണത്തിലുള്ള പാര്‍ട്ടിയുടെയും പിന്തുണ ഉറപ്പാക്കാമെന്ന് ജലീല്‍ സമ്മതിച്ചിട്ടുണ്ടെന്ന് കോണ്‍സുല്‍ ജനറല്‍ മറുപടി നല്‍കി. ജലീലുമായി ചേര്‍ന്ന് കേരളത്തിനകത്തും പുറത്തും ബിസിനസുകള്‍ തുടങ്ങാന്‍ പദ്ധതിയുണ്ടെന്നും ഇതിനായി യു.എ.ഇ ഭരണാധികാരിയുടെ ഗുഡ്ബുക്കില്‍ ജലീല്‍ വരണമെന്നും അദ്ദേഹം വിശദീകരിച്ചു. അതോടെ യു.എ.ഇ ഭരണാധികാരി ഷേഖ് ഖലീഫ ബിന്‍ സയദ് അല്‍ നഹ്യാന് കത്തെഴുതാന്‍ താന്‍ സഹായിച്ചു.

ജലീല്‍ കോണ്‍സുലേറ്റിലേക്ക് അയച്ച ഇ മെയില്‍ കത്ത് സാങ്കേതിക കാരണത്താല്‍ തുറന്നില്ല. കത്തിന്റെ കാര്യം ചോദിച്ച്‌ ജലീല്‍ തുടരെ വിളിക്കുന്നതു ശല്യമായപ്പോള്‍ ഇടപെടാന്‍ കോണ്‍സുല്‍ ജനറല്‍ നിര്‍ദ്ദേശിച്ചു. കത്തിന്റെ പകര്‍പ്പ് വാട്ട്സാപ്പില്‍ അയയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. കത്തിലെ ഭാഷയും ഉളളടക്കവും ഭരണാധികാരിയെ അഭിസംബോധന ചെയ്യാന്‍ ഉചിതമല്ലെന്ന് വിലയിരുത്തി ചില പരിഷ്കാരങ്ങള്‍ നിര്‍ദ്ദേശിച്ചു.

ജലീല്‍ രാഷ്ട്രീയ നേട്ടത്തിനായി ഭരണാധികാരിയെ വിഡ്‌ഢിയാക്കാന്‍ നോക്കുകയായിരുന്നു. മന്ത്രിയായിരിക്കെ ജലീല്‍ യു.എ.ഇയുടെ താല്‌പര്യം സംരക്ഷിക്കാനെന്ന പേരില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരെ യു.എ.ഇ ഭരണാധികാരിക്ക് കത്തെഴുതിയതു സത്യപ്രതിജ്ഞാലംഘനവും രാജ്യവിരുദ്ധവുമാണ്.

Advertisment