ഈ സര്‍ക്കാരിന്റെ പുറത്തിട്ടിരിക്കുന്ന പട്ടുകോണകമാണ് കിഫ്ബി ; എന്ത് പറഞ്ഞാലും കിഫ്ബി എന്നാണ് തോമസ് ഐസക്കിന്റെ മറുപടി ; ജലീൽ നേരിട്ടെത്തി മാർക്കിട്ടാൽ പോലും സർക്കാർ രക്ഷപ്പെടില്ല’; വി.ഡി സതീശൻ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, November 19, 2019

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ ധമന്തമന്ത്രി തോമസ് ഐസക്കിനെയും സർക്കാരിനെയും നിയമസഭയിൽ രൂക്ഷമായി വിമർശിച്ച് വി.ഡി സതീശൻ എം.എൽ.എ. ഈ സര്‍ക്കാരിന്റെ പുറത്തിട്ടിരിക്കുന്ന പട്ടുകോണകമാണ് കിഫ്ബിയെന്നും അദ്ദേഹം പരിഹസിച്ചു..

പണ്ടുകാലത്ത് വീട്ടിലെ ദാരിദ്ര്യം പുറത്തറിയാതിരിക്കാൻ കാരണവൻമാർ പുരപ്പുറത്ത് പട്ടുകോണകം ഉണക്കാനിടും. അതുപോലെ ഈ സര്‍ക്കാരിന്റെ പുറത്തിട്ടിരിക്കുന്ന പട്ടുകോണകമാണ് കിഫ്ബി. എന്ത് പറഞ്ഞാലും കിഫ്ബി എന്നാണ് തോമസ് ഐസക്കിന്റെ മറുപടി. ഇനി കെ.ടി ജലീല്‍ നേരിട്ട് വന്ന് മാര്‍ക്കിട്ടാല്‍ പോലും ഈ സര്‍ക്കാര്‍ രക്ഷപ്പെടില്ലെന്നും സതീശന്‍ പറഞ്ഞു.

സർക്കാരിന്റെ ചെവിൽ ഒരു നിയന്ത്രണവുമില്ല. നികുതി വകുപ്പില്‍ അരജാകത്വമാണ് നടക്കുന്നത്. അനാവശ്യമായ ധൂര്‍ത്തുംചെലവും കാരണം സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ എത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ട സ്ഥിതിയാണ്. എന്നാൽ കാര്യങ്ങളെ ലാഘവത്തോടെയാണ് ധനമന്ത്രി കാണുന്നതെന്നും സതീശൻ ചൂണ്ടിക്കാട്ടി.

×