ലോകമെമ്പാടുമുള്ള മലയാളികൾക്ക് ബലി പെരുന്നാള്‍ ആശംസകള്‍ നേർന്ന് പ്രതിപക്ഷ നേതാവ്

New Update

publive-image

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ബലി പെരുന്നാള്‍ ആശംസകള്‍ നേർന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.കഠിന കാലം കടന്ന് നന്മയുടെ വെളിച്ചത്തിലേക്ക് കടക്കാന്‍ ഈ ദിനത്തിലെ പ്രാര്‍ത്ഥനകള്‍ തുണക്കട്ടെയെന്നും ഫേസ്ബുക്കിൽ കുറിച്ചു.

Advertisment

വിഡി സതീശൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

ലോകമൊട്ടുക്കും കോവിഡ് ഉണ്ടാക്കിയ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബലി പെരുന്നാള്‍ കടന്നു വരുന്നത്. ത്യാഗം,സഹനം, വിശ്വാസം, കരുതല്‍ എന്നിവയെല്ലാം മുന്നോട്ടു വെക്കുന്ന പുണ്യദിനമാണ് ബലി പെരുന്നാൾ.

മഹാമാരിയോട് പൊരുതി, അന്യ ദേശങ്ങളില്‍ ജീവിക്കുന്ന പ്രവാസികളിലേറെപ്പേരും നാട്ടിലെത്താനാകാതെ,ജോലി സ്ഥിരതയില്ലാതെ ,സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന കാലം കൂടിയാണിത്.ഈ കഠിന കാലം കടന്ന് നന്മയുടെ വെളിച്ചത്തിലേക്ക് കടക്കാന്‍ ഈ ദിനത്തിലെ പ്രാര്‍ത്ഥനകള്‍ തുണക്കട്ടെ.

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ബലി പെരുന്നാള്‍ ആശംസകള്‍ നേരുന്നു.

Advertisment